പുത്തനത്താണി എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ ശാസ്ത്ര പ്രവൃത്തിപരിചയ പ്രദർശനമേള ഇന്ന്
പുത്തനത്താണി: എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ ഐ.ടി, ഗണിത, ശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ പ്രദർശനമേള ഇന്ന് നടക്കും. എം.ഇ.എസ്. ജില്ലാപ്രസിഡന്റ് ഒ.സി. സലാവുദ്ദീൻ ഉദ്ഘാടനംചെയ്യും. പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽകോളേജ് മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രദർശനം നടത്തും. പ്രഥമശുശ്രൂഷ ബോധവത്കരണ ക്ലാസ്, പുസ്തകമേള, തത്സമയ പ്രവൃത്തിപരിചയമേള, പുത്തനത്താണി എം.ഇ.എസ്. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കൽക്യാമ്പ് തുടങ്ങിയവയുണ്ടാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here