HomeNewsAchievementsചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു; ഇരിമ്പിളിയം ഗ്രാമത്തിനിത് അഭിമാന നിമിഷം

ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു; ഇരിമ്പിളിയം ഗ്രാമത്തിനിത് അഭിമാന നിമിഷം

chandrayan-irimbiliyam

ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു; ഇരിമ്പിളിയം ഗ്രാമത്തിനിത് അഭിമാന നിമിഷം

ഇരിമ്പിളിയം: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ പദ്ധതിയുടെ രണ്ടാം ഘട്ട വിക്ഷേപണം വിജയകരമായി പൂർത്തിയാകുമ്പോൾ അഭിമാന നിമിഷത്തിലാണ് ഇരിമ്പിളിയം ഗ്രാമവും ജനതയും. വലിയകുന്ന് നീലാടപ്പാറ സ്വദേശിയായ പ്രജിത്ത് കുമാർ ചന്ദ്രയാൻ വിഷേപണ സംഘത്തിൽ ഉൾപെട്ട ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനാണ്. ചന്ദ്രയാൻ-2 പദ്ധതിയുടെ തെർമ്മൽ & പ്രൊപ്പൽഷൻ വിഭാഗത്തിൽ ശസ്ത്രജ്ഞനാണ് പ്രജിത്ത് കുമാർ.
chandrayan-irimbiliyam
തിരുവനന്തപുരത്തെ വലിയമലയിൽ ഐ.എസ്.ആർ.ഒക്ക് കീഴിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ എന്ന സ്ഥാപനത്തിലാണ് പ്രജിത്ത് ജോലി നോക്കുന്നത്. പ്രജിത്തും സഹപ്രവർത്തകരും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിയിരുന്നു. വലിയകുന്ന് ഭാരതീയ വിദ്യാ നികേതനിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം തൃശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരുദവും ഐ.എസ്.ആർ.ഒയുടെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്ന് തെർമൽ ആന്റ് പ്രൊപ്പൽഷനിൽ ബിരുദാനന്ത ബിരുദവും കരസ്ഥമാക്കി.
എടയൂർ കെ.എം.യു.പി സ്കൂൾ അധ്യാപിക സുധയുടെയും നടുവട്ടം ജനത ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ പ്രദീപിന്റെയും മകനാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!