HomeNewsEducationActivityകുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2026 പദ്ധതിക്ക് തുടക്കമായി

കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2026 പദ്ധതിക്ക് തുടക്കമായി

scout-kuttippuram-2021

കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2026 പദ്ധതിക്ക് തുടക്കമായി

കുറ്റിപ്പുറം: ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻ വിഷൻ 2026 ൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ലയിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ചു.അർഹരായ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികളുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതടക്കം വിവിധ പദ്ധതികളാണ് ഉപജില്ലയിൽ നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തിലെ ആദ്യത്തെ സ്നേഹ ഭവന പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി സുരേന്ദ്രൻ നിർവ്വഹിച്ചു. സ്കൗട്ട് ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ടി.പി. നൂറുൽ അമീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനൂപ് വയ്യാട്ട് അവതരിപ്പിച്ചു. ജില്ല ട്രെയ്നിംഗ് കമ്മീഷണർ വി.കെ കോമളവല്ലി, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ. മനോഹരൻ നായർ, കരിപ്പോൾ ജി.എം.എച്ച്.എസ് പ്രധാനാധ്യാപിക എം സുലൈഖ, ഷൈബി പാലക്കൽ, കെ.പി വഹീദ, ശശികല നമ്പലാട്ട്, ടി മുഹമ്മദ് അമീൻ, ജിബിജോർജ്, ടി.വി അബ്ദുൽജലീൽ, വി രത്നാകരൻ, കെ നസ്റീന എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!