പഴയ ടീ ഷർട്ടുണ്ടോ? സഞ്ചിയാക്കിത്തരാം
വള്ളിക്കുന്ന്: കടയിൽനിന്നുവാങ്ങുന്ന ക്യാരിബാഗുകളെ തോൽപ്പിക്കും മനോഹരമാണ് ഈ സഞ്ചികൾ. അരിയല്ലൂർ എം.വി.എച്ച്.എസ്. എസ്സിലെ സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികൾ പഴയ ടീഷർട്ടുകളിൽനിന്ന് ഉണ്ടാക്കിയെടുത്തതാണിവ. പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുക എന്ന ആശയം പ്രചരിപ്പിക്കാനാണിത്. ചെറിയ ഹാൻഡ് ബാഗുകൾ മുതൽ ആകർഷണീയമായ ബിഗ് ഷോപ്പർ ബാഗുകൾ വരെ വ്യത്യസ്തമായ ഡിസൈനുകളിൽ കുട്ടികൾ തുന്നി.
അധ്യാപകരായ പ്രോഫി, ഹരിലാൽ, ഹരീഷ്, സദ്മ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വംനൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here