പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി
വളാഞ്ചേരി: ദിനേനെ വർദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റോഫീസ് മാർച്ച് നൽകി. എസ്.ഡി.പി.ഐ വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് പെരിന്തൽമണ്ണ റോഡ് സി.എച് ഹോസ്പിറ്റൽ പരിസരത്ത് നിന്ന് തുടങ്ങി. മാർച്ചിന് മേഖല പ്രസിഡൻറ് മുസ്തഫ പാണ്ടികശാല, സെക്രട്ടറി ഹസീസ്, വൈസ് പ്രസിഡന്റ് ഹസൻ ബാവ, ട്രഷറർ അലവിക്കുട്ടി, നാസർ കരേക്കാട്, അബൂബക്കർ കുന്നത്ത്, ഫൈസൽ കുറ്റിപ്പുറം, അബ്ബാസ് വെങ്ങാട്, ഷിറാബ് എന്നിവർ നേതൃത്വം കൊടുത്തു. മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം റഹീസ് പുറത്തൂർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ അദ്ധ്യക്ഷത വഹിച്ചു. നാസർ കരേക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അസീസ്, അബൂബക്കർ എന്നിവർ സംസാരിച്ച പരിപാടിക്ക് അലവിക്കുട്ടി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here