മൂടാലിലെ കോവിഡ് കെയർ സെന്ററിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം; എസ്.ഡി.പി.ഐ നിവേദനം നൽകി
വളാഞ്ചേരി: മൂടാലിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്ററിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ നഗസരഭാ സെക്രട്ടറിക്ക് നിവേദനം നൽകി. നഗരസഭ പരിധിയിൽപെട്ട മൂടാൽ എംപയർ കോളേജിന്റ ലേഡീസ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോറന്റൻ സെന്റെറിൽ ഡ്യൂട്ടിയിൽ ഉള്ളത് രണ്ട് വനിത സ്റ്റാഫ് മാത്രമാണെന്നും ഇവരിൽ ഒരാൾ മാത്രമേ ഒരു സമയത്ത് സ്യൂട്ടിയിൽ ഉള്ളൂവെന്നും നിലവിൽ അഞ്ചിൽ അധികം പുരുഷന്മാർ കോറന്റെയിൻ ഇരിക്കുന്ന സെന്റെറിൽ ഒരു സ്ത്രീക്ക് മാത്രം ജോലി ചെയ്യുന്നതിൽ ഒരുപാട് മാനസിക പ്രശ്നമുണ്ടെന്നു കാണിച്ച് ഒരു ഡ്യൂട്ടിയിൽ രണ്ട് ലേഡീസ് സ്റ്റാഫിനെ വെക്കണമെന്നും രാത്രി ഡ്യൂട്ടിയിൽ നിന്ന് ലേഡീസ് സ്റ്റാഫിനെ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വളാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് എസ്.ഡി.പി.ഐ മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ നിവേദനം നൽകി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here