കൊളമംഗലം കോതേത്തോട് കൈയ്യേറ്റം; എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു
വളാഞ്ചേരി: കൊളമംഗലം കോതേത്തോട് കൈയ്യേറ്റം സംബന്ധിച്ച് എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചതിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കൈയ്യേറ്റങ്ങൾ നടന്നതായി മനസ്സിലാക്കാൻ കഴിഞ്ഞതായും നിയമം പാലിക്കേണ്ട അധികാരികൾ തന്നെ കൈയ്യേറ്റക്കാരിൽ നിന്ന് പ്രതിഫലം വാങ്ങി നിയമലംഘനത്തിന് അനുമതി നൽകിയതിന്റെ ഫലമാണ് ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും ഈ വിഷയത്തിൽ റീ സർവ്വേ നടത്തി വളാഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിൽപ്പെട്ട മുഴുവൻ കൈയ്യേറ്റ ഭൂമികളും തിരിച്ചു പിടിക്കണമെന്ന് എസ്.ഡി.പി.ഐ നേതക്കളായ ഹസൻ ബാവ, അബൂബക്കർ, ഷരീഫ്, അബ്ദുറഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.