കാർത്തല ചുങ്കത്ത് കുടിവെള്ള പദ്ധതിയും ആംബുലൻസ് സൌകര്യവുമൊരുക്കി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി
കുറ്റിപ്പുറം: കുടിവെള്ള പ്രശ്നം രൂക്ഷമായ കുറ്റിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡ് കാർത്തല ചുങ്കത്ത് നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ആധുനിക സംവിധാനത്തോട് കൂടിയ രണ്ടാമത് ആംബുലൻസ് സമർപ്പണവും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ നാടിന് സമർപ്പിച്ചു. അഞ്ചാം വാർഡിൽ ഏറെ കാലമായി കുടിവെള്ള പ്രശ്നം രൂക്ഷമായ കാർത്തല ചുങ്കത്ത് മമ്പുറം തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി നിർമിച്ച് നൽകുന്ന രണ്ടാമത് കുടിവെള്ള പദ്ധതിയും രണ്ടാമത് ആംബുലൻസുമാണ് നാടിന് സമർപ്പിച്ചത്.
എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി എ.കെ മജീദ്, ജില്ലാ കമ്മിറ്റി അംഗം റഹീസ് പുറത്തൂർ, വളാഞ്ചേരി മേഖലാ പ്രസിഡൻ്റ് കെ.പി മുസ്തഫ, പോപുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി നൗഷാദ് നടുവട്ടം, എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ സലീം, സെക്രട്ടറി ഫൈസൽ മാരാത്ത്, കുടിവെള്ള പദ്ധതിക്ക് സ്ഥലം അനുവധിച്ച കുഞ്ഞിമുഹമ്മദ് താഴമ്പള്ളി, പോപുലർ ഫ്രണ്ട് ഏരിയാ പ്രസിഡൻ്റ് അഷ്ഫാഖ്, എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് ട്രഷറർ റഷീദ് കുറ്റിപ്പുറം, സലാം തവനൂർ, അഷ്ക്കർ എടച്ചലം, മേലേതിൽ മുഹമ്മദ്, രാമകൃഷ്ണൻ കോൽകാട്ടിൽ, തിരുന്നാവായ കളത്തിൽ അഹ്മദ് കുട്ടി എന്നിവർ പരിപാടിയിൽ സന്നിഹിതരായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here