ലോക്ക്ഡൌൺ മറവിൽ സി.എ.എ പ്രതിഷേധക്കാരെ ജയിലിലടക്കുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല സമരകാഹളം സംഘടിപ്പിച്ചു
വളാഞ്ചേരി: “ഭരണകൂട ഭീകരത അവസാനിപ്പിക്കുക സി.എ.എ പ്രക്ഷോഭത്തെ വൈറസ് ബാധിക്കില്ല” എന്ന മുദ്രാവാക്യവുമായി വളാഞ്ചേരി മേഖല SDPI സമരകാഹളം സംഘടിപ്പിച്ചു. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ പകച്ചു നിൽക്കുമ്പോഴും ലോക്ഡൗണിന്റെ മറവിൽ എൻ.ആർ.സി-സി.എ.എ നിയമത്തിനെതിരേ ശബ്ദിച്ച സമര പ്രക്ഷോപകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിനെതിരെ വളാഞ്ചേരി മേഖല എസ്.ഡി.പി.ഐ സമരകാഹളം സംഘടിപ്പിച്ചു.
വളാഞ്ചേരി മുൻസിപ്പാലിറ്റി, കുറ്റിപ്പുറം പഞ്ചായത്ത്, ഇരിമ്പിളിയം പഞ്ചായത്ത്, എടയൂർ പഞ്ചായത്ത്, മൂർക്കനാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ പാണ്ടികശാല, മേഖല ഭാരവാഹികളായ പി.കെ സലീം, റഷീദ് കുറ്റിപ്പുറം, ഫൈസൽ മാരാത്ത്, അബൂബക്കർ, അബ്ദുൽ അസീസ്, അലവിക്കുട്ടി, സാലിഹ്, നാസർ കരേക്കാട് എന്നിവർ നേതൃത്വം നൽകി.
Summary: SDPI Valanchery area conducted protest over the arrest of CAA NRC protesters in Delhi
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here