HomeNewsInitiativesReliefവളാഞ്ചേരി നഗരസഭ 5,6 ഡിവിഷനുകളിൽ രണ്ടാംഘട്ട ഭക്ഷണകിറ്റ് വിതരണം നടത്തി മുസ്ലിം ലീഗ് കമ്മിറ്റികൾ

വളാഞ്ചേരി നഗരസഭ 5,6 ഡിവിഷനുകളിൽ രണ്ടാംഘട്ട ഭക്ഷണകിറ്റ് വിതരണം നടത്തി മുസ്ലിം ലീഗ് കമ്മിറ്റികൾ

iuml-kit-valanchery

വളാഞ്ചേരി നഗരസഭ 5,6 ഡിവിഷനുകളിൽ രണ്ടാംഘട്ട ഭക്ഷണകിറ്റ് വിതരണം നടത്തി മുസ്ലിം ലീഗ് കമ്മിറ്റികൾ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 5, 6 ഡിവിഷനുകളിൽ മുസ്ലിം ലീഗ് റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു.മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ ഐ.എം.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഡോ: എന്‍. മുഹമ്മദാലി നഗരസഭ ആരോഗ്യ കാര്യ സ്ഥിര സമിതി അധ്യക്ഷ കെ.ഫാത്തിമ കുട്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ കാവുംപുറം 5, 6 ഡിവിഷനുകളിൽ മുസ്ലിം ലീഗ് കമ്മിറ്റിൾ സംഘടിപ്പിച്ച റിലീഫ് വിതരണം 182 വീടുകളിലേക്ക് റിലീഫ് കിറ്റുകൾ നല്കുകയുണ്ടായി.
iuml-kit-valanchery
ഹാരിസ് മാസ്റ്റർ, നാസർ ആലുങ്ങൽ, ഫാത്തിമക്കുട്ടി, ശംഷീർ ബാബു നടക്കാവിൽ, കെ മുജീബ് റഹ്മാൻ, താജുദ്ദീൻ എം.പി. ഷബീർ കപ്പൂരത്ത്, ഷാമിൽ എം.പി, മുജീബ് ഒ.കെ, ഹമീദ് മാസ്റ്റർ കരുവാക്കോട്ടിൽ, അബ്ദുൽ കരിം തുടങ്ങിയവർ സംബന്ധിച്ചു. രണ്ടു ഡിവിഷനുകളിലും നേരത്തെ മുസ്ലിംലീഗ് കമ്മിറ്റികൾ ഇരുനൂറിൽ പരം പച്ചക്കറി കിറ്റുകൾ വിതരണം നടത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!