HomeNewsElectionതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നല്‍കി

app-training-election

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നല്‍കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരീശീലനം നല്‍കി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ വിവിധ ബ്ലോക്ക്തല മാസ്റ്റര്‍ ട്രെയിനര്‍മര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനമാണ് നടക്കുന്നത്. പോള്‍ ആക്ടിവിറ്റികള്‍ റിപ്പോര്‍ട്ട് ചെയുന്നതിനായാണ് ആപ്പിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.വേണുഗോപാല്‍, കെ.സദാനന്ദന്‍ (ഡിഡിപി സീനിയര്‍ സൂപ്രണ്ട്), കെ.അബ്ദുല്‍ നാസര്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍ കലക്ട്രേറ്റ്), എ അബ്ദുല്‍ ഗഫൂര്‍ (ഡിഡിപി സീനിയര്‍ സൂപ്രണ്ട് പെര്‍ഫോമന്‍സ് ആന്‍ഡ് ഓഡിറ്റ് വിഭാഗം) എന്നിവര്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍ ആപ്പായ പോള്‍ മാനേജര്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേഗത്തില്‍ ജില്ലാ തലത്തില്‍ ലഭ്യമാക്കും. വോട്ടെടുപ്പ് ദിവസവും അതിന് തലേ ദിവസവുമാണ് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നതുമുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ച് ഏല്‍പ്പിക്കുന്നതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്തും. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നും വോട്ടിംഗ് ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. ഇതിലൂടെ പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ ടി പി നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യുന്നത്. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് നമ്പര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ലഭിക്കും. ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ട ചുമതല


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!