HomeNewsFeaturedഹർത്താൽ സൌകര്യമായി: വളാഞ്ചേരി ജംഗ്‌ഷനിൽ റോഡിന്റെ നിരപ്പ് വ്യത്യാസം പരിഹരിക്കാൻ നടപടി തുടങ്ങി

ഹർത്താൽ സൌകര്യമായി: വളാഞ്ചേരി ജംഗ്‌ഷനിൽ റോഡിന്റെ നിരപ്പ് വ്യത്യാസം പരിഹരിക്കാൻ നടപടി തുടങ്ങി

valanchery-signal-junction

ഹർത്താൽ സൌകര്യമായി: വളാഞ്ചേരി ജംഗ്‌ഷനിൽ റോഡിന്റെ നിരപ്പ് വ്യത്യാസം പരിഹരിക്കാൻ നടപടി തുടങ്ങി

വളാഞ്ചേരി: ജം‌ഗ്‌ഷനിൽ ഗതാഗതത്തിന് തടസ്സമായിരുന്നുഅ ട്രാഫിക് സിഗ്നൽ മാറ്റി സ്ഥാപിച്ചതിന് തുടർച്ചയായി കോഴിക്കോട്-പെരിന്തൽമണ്ണ റോഡുകളുടെ നിരപ്പ് വ്യത്യാസം പരിഹരിക്കാൻ നഗരസഭ നടപടി തുടങ്ങി. തിരക്കേറിയ ജം‌ഗ്ഷൻ ഹർത്താൽ മൂലം വിജനമായ സാഹചര്യം കണക്കാക്കിയാണ് രണ്ടാം ഘട്ട പ്രവൃത്തി അടിയന്തിരമായി ആരംഭിച്ചത്. പൊന്തിനിന്നതും ഇളകിക്കിടന്നതുമായ സ്ലാബുകൾ നീക്കി പകരം കോൺ‌ക്രീറ്റ് ചെയ്ത് അടച്ചാണ് കോഴിക്കോട്-പെരിന്തൽമണ്ണ റോഡിലും കോഴിക്കോട്-കുറ്റിപ്പുറം റോഡിലും ഉണ്ടായിരുന്ന നിരപ്പ് വ്യത്യാസം പരികരിക്കുന്നത്. ഇതിനെ തുടർന്ന് ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഫ്രീ ലെഫ്റ്റ് ലഭിക്കുമെന്ന് കരുതുന്നു.

ഇതോടൊപ്പം മൂച്ചിക്കൽ ബൈപ്പാസ് റോഡിലും ഹൈസ്കൂൾ റോഡും  വികസിപ്പിക്കുന്ന നടപടിയും ഏറ്റെടുക്കുമെന്ന് പ്രവൃത്തിക്ക് മേൽ‌നോട്ടം വഹിക്കാനെത്തിയ നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ പറഞ്ഞു. സിഗ്നലുകൾ പാലിക്കാതെ ജംഗ്‌ഷന് നടുവിലേക്ക് വാഹനങ്ങൾ പ്രവേഴിക്കുന്നത് തടയാനുള്ള സ്റ്റോപ്പ് ലൈനുകൾ രേഖപ്പെടുത്തി ചുവപ്പ് ലൈറ്റ് പ്രകാശിക്കുമ്പോൾ ജംഗ്‌ഷന് നടുവിലേക്ക് വാഹനങ്ങൾ കടന്നുവരുന്നതിനെ ക്രമീകരിക്കും. സിഗ്നൽ ലഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കാൻ പോലീസിന് നിർദേശം നൽകുമെന്നും ട്രാഫിക റഗുലേറ്ററി കമ്മറ്റി അദ്ധ്യക്ഷ കൂടിയായ അവർ പറഞ്ഞു.

നഗരസഭാ വൈസ് ചെയർമാൻ കെവി ഉണ്ണിക്കൃഷ്ണൻ, മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി. അബ്ദുന്നാസർ, കൌൺസിലർമാരായ ടി.പി അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, നൌഫൽ പാലാറ, പി.പി ഹമീദ്, ഷിഹാബുദ്ദീൻ, ഷാഹുൽ ഹമീദ്, മുഹമ്മദ് യഹിയ, യു.കെ മുജീബ് റഹ്മാൻ, അച്യുതൻ തുടങ്ങിയവർ പ്രവൃത്തിക്ക് നേതൃത്വം നൽകി.

Save

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!