HomeNewsGOമലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍

മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍

sectoral-magistrates

മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍

മലപ്പുറം:ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന്് തദ്ദേശസ്ഥാപന പരിധിയില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ച് ഉത്തരവായി. 131 ഉദ്യോഗസ്ഥരെയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിട്ടുള്ളത്, ഇവർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ക്കും നഗരസഭകളില്‍ 3 പേര്‍ക്കുമാണ് ചുമതല. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പദവിയോടെയാണ് നിയമനം.

കോവിഡ് പ്രതിരോധത്തിന് കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുകയാണ് ചുമതല. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ കലക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം.
എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുക, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍, ക്വാറന്റൈന്‍, ഐസൊലേഷന്‍, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍, റിവേഴ്‌സ് ക്വാറന്റൈന്‍, വാണിജ്യ സ്ഥാപനങ്ങളിലെയും ഷോപ്പുകളിലെയും മാര്‍ക്കറ്റുകളിലെയും കോവിഡ് പ്രോട്ടോകോള്‍ ലംഘനം, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നിവയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ചുമതലയാണ്.
sectoral-magistrates
കൃഷി ഓഫീസര്‍മാര്‍, പ്ലസ്ടു അധ്യാപകര്‍, പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍, സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍, എ.ഇ.ഒമാര്‍ തുടങ്ങിയവരെയാണ് ഓരോ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലികളിലേക്കുമായി നിയമിച്ച് ഉത്തരവായിരിക്കുന്നത്. മഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് ചുമതല. ഇവര്‍ക്ക് വാര്‍ഡുകള്‍ തിരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളിലൊന്നായ മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത്/നഗരസഭ, സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പേര്, ഫോണ്‍നമ്പര്‍ തുടങ്ങിയവ

Edayur
Sri. Vishnu Narayanan P M
Agricultural Officer, Krishi Bhavan, Edayur
9383471670

Athavanad
Smt. Harifa M
Agricultural Officer,
Krishi Bhavan, Athavanad
9020241430

Marakkara
Sri. M.S.Manoj Kumar
Senior Superintendent ,
O/o AEO , Nilambur
9645944384

Irimbiliyam
Smt. Manju Mohan E
Agricultural Officer, Krishi Bhavan,Irimbiliyam
9526756881

Kuttipuram
Smt. Muhazina M.K.
Agricultural Officer,
Krishi Bhavan,Kuttipuram
9744411544

Valanchery Municipality
(Wards 1 to 11 )
Sri. Mridul Vinod P
Agricultural Officer, Krishi Bhavan, Valanchery
9495746992
Valanchery Municipality
(Wards 12 to 22 )
Sri. Lal E V
HSST(Mathematics), GHSS, Kuttippuram, 9497894089
Valanchery Municipality
(Wards 23 to 33 )
Sri. Abdul Salim T
Block Project Co-ordinator, Block Resorce Centre,
Vettichira, 7012235097


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!