കരിപ്പോൾ ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരീശീലനം ആരംഭിച്ചു
ആതവനാട് : പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകി കുറ്റിപ്പുറം ബി.ആർ.സി. സർക്കാർ സ്കൂളുകളിലെ ഏഴുമുതൽ 12-വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പ്രതിരോധ ആയോധനകലയിൽ പരിശീലനം നൽകുന്നത്. ബി.ആർ.സി. തല ഉദ്ഘാടനം കരിപ്പോൾ ഗവ. ഹൈസ്കൂളിൽ ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ നിർവഹിച്ചു. വാർഡ് മെമ്പർ ഫൗസിയ അധ്യക്ഷത വഹിച്ചു. തിരൂർ ഡി.ഇ.ഒ. രമേശ്കുമാർ, കുറ്റിപ്പുറം എ.ഇ.ഒ. പി.വി. സുരേന്ദ്രൻ, ബി.ആർ.സി. പരിശീലകൻ എസ്. അച്യുതൻ, സുലൈഖ കാരക്കൽ, വി. സരിത എന്നിവർ പ്രസംഗിച്ചു.
കുറ്റിപ്പുറം ഉപജില്ലയിൽ ജി.എം.എച്ച്..എസ്. കരിപ്പോൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം, ഗവ. യു.പി. സ്കൂൾ രണ്ടത്താണി എന്നീ മൂന്ന് ക്ലസ്റ്ററുകളായാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ഓരോ ക്ലസ്റ്ററിലും മുപ്പത്തിയഞ്ച് കുട്ടികൾക്കാണ് പരിശീലനം ലഭിക്കും. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് കരാട്ടെ പരിശീലനവും നേപ്പാൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വുഷു കോഴ്‌സും പൂർത്തിയാക്കിയ പി. വിജയനും, കെ.കെ. വിജയകുമാറുമാണ് പരിശീലകർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here