ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ വായ്പ
മലപ്പുറം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലയിലെ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ചെറുകിട വ്യവസായങ്ങൾ, സേവന സ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിനും സ്വയംതൊഴിൽ ആവശ്യത്തിനുമായി വാഹനങ്ങൾ വാങ്ങാനും ഇരുപത് ലക്ഷം രൂപവരെ വായ്പ നല്കും. പലിശ നിരക്ക് ആറ് ശതമാനം. വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം. കുടുംബ വാർഷിക വരുമാനം നഗര പ്രദേശങ്ങളിൽ 1,20,000 രൂപയിൽ താഴെയും ഗ്രാമ പ്രദേശങ്ങളിൽ 98,000 രൂപയിൽ താഴെയും ആയിരിക്കണം.
വായ്പക്ക് മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നൽകണം. അപേക്ഷാ ഫോം എല്ലാ പ്രവർത്തി ദിവസവും പകൽ മൂന്നുവരെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷ ജൂൺ 15നകം സമർപ്പിക്കണം. ഫോൺ: 0483 2734114. തിരൂർ, നിലമ്പൂർ എന്നീ താലൂക്കുകളിലുള്ളവർക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസിൽനിന്നും വായ്പ ലഭിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here