HomeNewsMeetingFelicitationഅധ്യാപക ദിനം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഗുരു കാരണവരെ ആദരിച്ചു

അധ്യാപക ദിനം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഗുരു കാരണവരെ ആദരിച്ചു

karekkad-aup-teacher-felicitation

അധ്യാപക ദിനം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഗുരു കാരണവരെ ആദരിച്ചു

എടയൂർ: സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ദീർഘകാലം അധ്യാപകനായും തുടർന്ന് 15 വർഷത്തോളം പ്രധാന അധ്യാപകനായും പ്രവർത്തിച്ച് 2001 ഏപ്രിൽ 30 ന് സേവനത്തിൽ നിന്നും വിരമിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന എം രാമുണ്ണിക്കുട്ടി എന്ന അപ്പു മാസ്റ്ററെ പൂർവ്വ വിദ്യാർത്ഥികളും പി.ടി.എയും അധ്യാപകരും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയും മാറാക്കര ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, പൂർവ്വ വിദ്യാർത്ഥിയും ഹെഡ്മാസ്റ്ററുമായ വി പി അലി അക്ബർ, പൂർവ്വ വിദ്യാർത്ഥിയും പി.ടി.എ എക്സിക്യൂട്ടീവ് അംഗവുമായ പി അഷ്‌റഫ്‌, അധ്യാപകരായ വി പി ഉസ്മാൻ, വി പി അബ്ദുൽ സലാം എന്നിവർ സംബന്ധിച്ചു. വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അദ്ദേഹം 1967 ൽ എൽ പി സ്കൂൾ ആയിരുന്ന കാലഘട്ടത്തിൽ ആണ് സർവീസിൽ കയറിയത്. പിന്നീട് 1983 ൽ യു പി സ്കൂൾ ആയതിന് ശേഷം 1986 ൽ ഹെഡ്മാസ്റ്റർ ആയി 2001 വരെ ജോലിയിൽ തുടർന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരംജ്ഞാനം നൽകിയ അദ്ദേഹം ആദ്യ കാലത്ത് സയൻസ് വിഷയമാണ് കൈകാര്യം ചെയ്തിരുന്നത്. ശാസ്ത്ര മേളകളിലും കായിക മേളകളിലും കുറ്റിപ്പുറം ഉപജില്ലയിലും ജില്ലയിലും സംസ്ഥാനത്തും വിദ്യാർത്ഥികൾക്കും സ്കൂളിനും മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സഹ അധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെ അദ്ദേഹത്തിന്റെ സേവന കാലത്ത് കഴിഞ്ഞിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!