പ്രവാസി ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിക്കെതിരെ ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തകൻ
പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മാധ്യമപ്രവർത്തകൻ കെ.ആർ അരുൺ കുമാർ. ഷാര്‍ജയില്‍ കുടുങ്ങിക്കിടക്കുന്ന മകനെ മരിക്കുന്നതിനു മുമ്പൊന്ന് കാണണം എന്നാവശ്യപ്പെട്ട് അമ്മ അന്നമ്മ ഫിലിപ്പോസ് അഷ്റഫ് താമരശ്ശേരിയുമായി ബന്ധപ്പെടുക്കും ഒരുലക്ഷത്തി മുപ്പതിനായിരം രൂപ നൽകാൻ ആവശ്യപ്പെടുകയും തുടർന്ന് ഡമ്മി ടിക്കറ്റെടുത്ത് കൊടുത്തു വിദഗ്ധമായി ഒഴിഞ്ഞുമാറിയെന്നുമാണ് കെ.ആർ അരുൺ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്.
കെ.ആർ അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വാരാണസിയിലെ രാജീവ് ഗാന്ധി കാന്‍സര്‍ സെന്‍ററില്‍ നിന്ന് ഇന്നലെ ഒരു ഫോണ്‍കോള്‍ വന്നു… 62 വയസ്സുകാരി അന്നമ്മ ഫിലിപ്പോസ്. ഷാര്‍ജയില്‍ കുടുങ്ങിക്കിടക്കുന്ന മകനെ മരിക്കുന്നതിനു മുമ്പൊന്ന് കാണണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണായിരുന്നു ആവശ്യം. ജോലി നഷ്ടപ്പെട്ടതുമൂലം അമ്മയുടെ ചികിത്സയ്ക്കായി എടുത്ത അമ്പതിനായിരം ദിര്‍ഹം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്ക് കേസ് ഫയല്‍ ചെയ്തു. യാത്രാവിലക്ക് വന്നു, ഇതിനിടെ പാസ്പോര്‍ട് കാലാവധി അവസാനിച്ചു, വിസയുമില്ല. കഴിഞ്ഞ 9മാസമായി ഷാര്‍ജയിലെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇതിനിടെ നാട്ടിലുള്ള വീട്ടുകാര്‍ക്ക് ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന മകനെയോര്‍ത്ത് വിഷമിക്കുമ്പോള്‍ മനസ്സില്‍വന്ന പേര് ഒന്ന് മാത്രം. പേരെടുത്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍!!. അദ്ദേഹത്തെ വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, മിനുട്ടുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ നിന്ന് വീട്ടുകാരെതേടി വിളിയെത്തി… ഒരുലക്ഷത്തി മുപ്പതിനായിരം രൂപ കൊടുത്താല്‍ അഞ്ചു ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാമെന്നായിരുന്നു മറുപടി. പത്തനംതിട്ടയിലെ വീടിനോട് ചേര്‍ന്നുള്ള സ്ഥലം വിറ്റ് കാശ് തരപ്പെടുത്തി കുറച്ച് വൈകിയാണെങ്കിലും അയച്ചു കൊടുത്തു. മഹാനായ ജീവകാരുണ്യപ്രവര്‍ത്തകന്‍ ഡമ്മി ടിക്കറ്റെടുത്ത് കൊടുത്തു വിദഗ്ധമായി ഒഴിഞ്ഞുമാറി. ഒരിക്കലും ചെയ്യരുത്, ഇതുപോലുള്ള പാവങ്ങളെ പറ്റിച്ച് പേരും പ്രശസ്ഥിയും ഉണ്ടാക്കി നടക്കാന്‍ ഇനി അനുവദിക്കില്ല. സാമൂഹ്യപ്രവര്‍ത്തകന്‍റെ പേര് വെളിപ്പെടുത്താന്‍ പേടിയുണ്ടായിട്ടല്ല. പത്മഭൂഷന്‍ സ്വപ്നം കണ്ടു നടക്കുന്ന അദ്ദേഹം ഈ പോസ്റ്റ് കണ്ടാല്‍ ആ പാവങ്ങളുടെ കാശ് തിരിച്ചേല്‍പ്പിക്കുമെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ അവസാനവാക്കായ അദ്ദേഹത്തെകുറിച്ചു ജനമനസ്സുകളിലുള്ള ബിംബം ഉടച്ചുകളയാന്‍ എനിക്ക് താല്‍പര്യവുമില്ല. മറിച്ച് ആ പാവപ്പെട്ടകുടുംബത്തെ ഇനിയും ദ്രോഹിക്കുകയാണ് ലക്ഷ്യമെങ്കില്‍ ശേഷം സ്ക്രീനില്‍!
ഈ രംഗത്ത് നടക്കുന്ന നെറികേടുകൾ പുറത്തുവരണമെന്നും അദ്ദേഹം കുറിക്കുന്നു. അഷ്റഫ് താമരശ്ശേരിയെ പോസ്റ്റിൽ പേരെടുത്ത് പരാമർശിട്ടില്ല. അതേ സമയം പോസ്റ്റിൽ ആരോപിക്കുന്ന വ്യക്തി താനാണെന്നും, മാധ്യമ പ്രവർത്തകൻ വസ്തുതകൾ അറിയാതെയാണ് സംസാരിക്കുന്നതെന്നും സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്ക് ലൈവിലെത്തി.
അഷ്റഫ് താമരശ്ശേരിയുടെ പോസ്റ്റ്:
ഞാൻ ഈ Live മായി വരുന്നതിന്റെ പ്രധാന കാരണം ഇന്നലെ ഒരു മാധ്യമപ്രവർത്തകന്റെ Fb page ൽ കണ്ട post ന് മറുപടിയായിട്ടാണ്, മാധ്യമ ധർമ്മം എന്താണുന്നുള്ളതിന്റെ അജ്ഞത കാരണമാകാം ഇങ്ങനെ ഒരു post ഇടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് ഞാൻ കരുതുന്നു.എന്തെങ്കിലും ഒരു വാർത്ത കേട്ടാൽ സത്യാവസ്ഥ വിളിച്ച് എന്നോട് ചോദിക്കാമായിരുന്നു. അതുണ്ടായില്ല. രണ്ട് മാസം മുൻപ് ഡൽഹിയിൽ നിന്നും ഒരു അമ്മ എന്നോട് വിളിച്ച് അവരുടെ മകൻ ഇവിടെ ഷാർജയിൽ സാമ്പത്തിക ബുദ്ധിമുട്ടിൽപ്പെട്ട് കഷ്ടപ്പെടുകയാണ് ഒന്ന് സഹായിക്കണം എന്നോട് അഭ്യർത്ഥിച്ചു.അത് ഞാൻ അന്വേഷിക്കാം എന്ന് പറഞ്ഞ് അവരെ സമാധാനപ്പെടുത്തുകയും ചെയ്തു. ഞാൻ അനേഷിച്ചപ്പോൾ ഇറാനി മനേജിമെന്ററിന്റെ കമ്പനിയാണെന്നും മൂന്നരലക്ഷം ദിർഹം അവരുടെ മകൻ ബാധുത ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നും അവർ സിവിൽ കേസ് കൊടുത്തിരിക്കുന്ന കാര്യം അമ്മയോട് പറയുകയും ചെയ്തു. പിന്നീട് ആ അമ്മ വിളിച്ചപ്പോഴാണ് ഞാൻ അറിയുന്നത് തൃശൂർ വാടാനപ്പള്ളി സ്വദേശി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങിയ കാര്യം അപ്പോൾ തന്നെ ആ അമ്മയെ വിളിച്ച് ഞാൻ വഴക്ക് പറയുകയും, എന്തിനാണ് പൈസാ കൊടുത്തത് എന്ന് ചോദിക്കുകയും ചെയ്തു. ഇതാണ് സത്യം. ആവശ്യമുള്ളവർക്ക് അവരുടെ Phone number തരാം , വിളിച്ച് നേരിട്ട് ചോദിക്കാം.മടിശ്ശീലയിൽ കനം ഉള്ളവനെ പേടിക്കണ്ടെള്ളു. ഞാൻ കുറെ കാലമായി സാമൂഹിക പ്രവർത്തനം തുടങ്ങിയിട്ട് 5500 ഓളം പ്രവാസികളുടെ മൃതദേഹം വിവിധ രാജ്യങ്ങളിൽ അയച്ചിട്ടുണ്ട്.ആരോരും ഇല്ലാത്ത മൃതദേഹങ്ങളെ അവരുടെ ബന്ധുക്കൾക്ക് നാട്ടിൽ എത്തിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. എല്ലാ പേരുടെയും Contact number എന്റെ കൈവശം ഉണ്ട് എല്ലാ പേർക്കും വിളിച്ച് അന്വേഷിക്കാം ഒരു രൂപാ ഞാൻ വാങ്ങിച്ചിട്ടുണ്ട് എന്ന് തെളിയിച്ചാൽ ഇൻഡ്യ ഗവൺമെന്റ് നൽകിയ അവാർഡും ഈ പ്രവാസവും അവസാനിപ്പിച്ച് ഞാൻ പോകും. പ്രവാസികളുടെ മുതദേഹം ചൂക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഞാൻ സംശയിക്കുന്നു. എന്നെ നിങ്ങൾക്കറിയം എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്, പുരസ്കാരങ്ങളുടെ പുറകെ ഞാൻ പോയിട്ടില്ല,എല്ലാ അംഗീകാരങ്ങളും എന്നെ തേടി വന്നിട്ടെയുള്ളു, അതൊക്കെ പടച്ചവൻ തന്ന അംഗീകാരമായി കാണുന്നു, ആ അനുഗ്രഗം ഉള്ളിടത്തോളം കാലം ഒരു ശക്തിയ്ക്കും എന്നെ തളർത്താൻ കഴിയില്ല.
എന്ന് നിങ്ങളുടെ സ്വന്തം
അക്ഷാഫ് താമരശ്ശേരി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here