വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വിളിച്ചുണർത്തൽ സമരവുമായി സെറ്റോ ബ്ലോക്ക് കമ്മിറ്റി
കുറ്റിപ്പുറം: ഉറങ്ങിക്കിടക്കുന്ന സർക്കാറിനെ വിളിച്ചുണർത്തൽ സമരം സ്റ്റേറ്റ് എംപ്ലോയസ് ആൻറ് ടീച്ചേഴ്സ് ഭാർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും പ്രധാന ഓഫീസ് സമുച്ചയങ്ങളിലും രാവിലെ 11 മണിക്ക് നടക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കുറ്റിപ്പുറം സെറ്റോ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി രണ്ടവർഷമായി നൽകാത്ത ഡി.എ ഉടൻ നൽകുക വൈകി കിടക്കുന്ന ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക, രാഷ്ട്രിയ പ്രേരിത സ്ഥലമാറ്റങ്ങൾ നിർത്തലാക്കുക, നിയമന നിരോധന നടപടികൾ പിൻവലിക്കുക പി.എസ്.സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ കള്ളക്കളി അവസാനിപ്പിക്കുക, ജനങ്ങളെ മറന്ന് ദുരിതകാലത്തും ധൂർത്തുകൊള്ളയും നടത്തുന്ന സർക്കാർ നടപടി പൊതുജനമുമ്പിൽ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ സമരപരിപാടി കെ.പി.എസ്.ടി.എ തിരുർ വിദ്യഭ്യാസ ജില്ലാ പ്രസിഡന്റ ബെന്നി തോമസ് ഉദ്ഘാടനം ചെയു. അശോക് കുമാർ സി.വി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച ഡോക്ടർ ജാഫർ സാദിഖ്, ടി.പി അയൂബ് മാസ്റ്റർ, നന്ദേശ് കുമാർ എം, കുഞ്ഞുമുഹമ്മദ് ഒ എന്നിവർ സംസാരിച്ചു. യോഗത്തിന് അശോക് കുമാർ വി സ്വാഗതവും രാജേഷ് ടി.എസ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here