സെറ്റോയുടെ ആഭിമുഖ്യത്തിൽ മോചന മുന്നേറ്റ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
വളാഞ്ചേരി: സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ)യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പതിനായിരം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി വളാഞ്ചേരി നഗരസഭാ പരിസരത്ത് മോചന മുന്നേറ്റ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻ്റ് ടി.വി രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി മുനിസിപ്പൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ നടപടികളിൽ ചരിത്രം സൃഷ്‌ടിച്ച ഒരു ഗവൺമെൻ്റ് ആണ് അധികാരത്തിലിരിക്കുന്നതെന്നും ശമ്പളം വീണ്ടും പിടിച്ചെടുക്കാനുള്ള തീരുമാവുമായി മുന്നോട്ടു പോകാനുള്ള ശ്രമം ജീവനക്കാരോടുള്ള വെല്ലുവിളി യാണെന്നും കഴിഞ്ഞ വർഷത്തെ ലീവ് സറണ്ടർ, പതിനാറ് ശതമാനത്തോളം ഡി.എ, രണ്ട് മാസത്തെ ശമ്പളം എന്നിവ അടക്കം ഏതാണ്ട് നാല് മാസത്തെ ശമ്പളമാണ് ഫലത്തിൽ ജീവനക്കാർ ഗവണ്മെന്റിലേക്ക് തിരിച്ചടക്കേണ്ടി വരുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം അഭിപ്രായപ്പെട്ടു. എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡൻ്റ് രഞ്ജിത്ത് വി.കെ, ബിനു പി.എ, രാജശേഖർ, സുജിത്ത് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഷെഫീഖ് കെ.പി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം സ്മ്യതി.ടി.എസ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here