HomeNewsCrimeIllegalവളാഞ്ചേരിയിൽ സംഘം ചേർന്ന് പള്ളിയിൽ നമസ്കാരം നടത്തിയ എഴ് പേർ അറസ്റ്റിൽ

വളാഞ്ചേരിയിൽ സംഘം ചേർന്ന് പള്ളിയിൽ നമസ്കാരം നടത്തിയ എഴ് പേർ അറസ്റ്റിൽ

cuff

വളാഞ്ചേരിയിൽ സംഘം ചേർന്ന് പള്ളിയിൽ നമസ്കാരം നടത്തിയ എഴ് പേർ അറസ്റ്റിൽ

വളാഞ്ചേരി : കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ലംഘിച്ച് ഇന്ന് വൈകീട്ട് വളാഞ്ചേരി പാണ്ടികശാല പള്ളി ഇമാം ഉൾപ്പടെ 7 പേർ അറസ്റ്റിൽ . പാണ്ടികശാല താഴങ്ങാടിയിലെ നമസ്കാരപ്പള്ളിയിൽ മഗ്‌രിബ് നമസ്കാരം നടത്തിയ പള്ളി ഇമാം കുളത്തൂർ സ്വദേശി പീടിയേക്കൽ അബ്ദുൾ ലത്തീഫ് (51), താഴങ്ങാടി സ്വദേശികളായ തെക്കെ പിടിയേക്കൽ അബ്ദുൾ മജീദ് (51), ഉപ്പിലതൊടി മുഹമ്മര് ശാഫി (22), കാരപറമ്പിൽ മുഹമ്മദ് റിഷാദ് (27), ചേലക്കര ഇക്ബാൽ (31), തെക്കെ പീടിയേക്കൽ മുഹമ്മദ് നിഷാദ് (35), കൈപ്പള്ളി അഷ്റഫ് (28), എന്നിവരെയാണ് വളാഞ്ചേരി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!