ലോക്ക്ഡൌൺ ലംഘനം; വളാഞ്ചേരിയിൽ ഇന്ന് ഏഴ് പേർ അറസ്റ്റിൽ
വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന മൂർക്കനാട് സ്വദേശിയായ പാറപ്പുറത്ത് അസൈനാർ (42), പുറമണ്ണൂർ സ്വദേശിയായ മുഹമ്മദ് സക്കീർ (22), വലിയകുന്ന് സ്വദേശിയായ കരിമ്പിൽ കാലയിൽ ശശികുമാർ (51), കൊയിലോത്ത് ആബിദ് (35), മാവണ്ടിയൂർ സ്വദേശികളായ പുതുക്കുടി അവറാൻ കുട്ടി (42), ശൗക്കത്തലി (40), കല്ലിങ്ങൽ അവറാൻ കുട്ടി (50) എന്നിവരെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ രാജേഷ്, മുരളി കൃഷ്ണൻ, ഗോപാലൻ എന്നിവരും സംഘവും അറസ്റ്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here