പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് കാണികള്‍ക്ക് പരിക്കേറ്റു. പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം. അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് അപകടം. 10.20 ഓടെയാണ് അപകടമുണ്ടായത്. കാണികളുടെ എണ്ണം കൂടിയതാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. കാണികളുടെ പരിക്ക് ഗുരുതരമല്ല. ഏറ്റവും പിന്‍വശത്തെ ഗ്യാലറിയിലെ മൂന്ന് പടികളാണ് പൊളിഞ്ഞുവീണത്. കവുങ്ങ് തടി ഉപയോഗിച്ചാണ് ഗ്യാലറി ഉണ്ടാക്കിയിരുന്നത്. ഒരുമാസത്തോളമായി മത്സരം വല്ലപ്പുഴയില്‍ നടക്കുന്നുണ്ട്. ഇന്ന് ഇസ ഗ്രൂപ് ബെയ്സ് പെരുമ്പാവൂരും ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിലുള്ള ഫൈനല്‍ മത്സരമായിരുന്നു. ഫൈനലില്‍ കൂടുതല്‍ ആളുകളെത്തി. ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി.
https://www.facebook.com/reel/640763738340676
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here