കോവിഡ് കാലത്തെ നീറ്റ് ജെ ഇ ഇ പരീക്ഷ; എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
വളാഞ്ചേരി: കോവിഡ് കാലത്തെ നീറ്റ് ജെ ഇ ഇ പരീക്ഷ നടത്തിപ്പിനെതിരെയും, കേന്ദ്ര സര്‍ക്കാരിന്റെ ന്യൂ എഡ്യൂക്കേഷന്‍ പോളിസി പോലുള്ള വിദ്യാര്‍ത്ഥിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരിയിലെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും,ധര്‍ണയും സംഘടിപ്പിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ഏരിയ ജോയിന്റ് സെക്രട്ടറി എം. സുജിന്‍, ഏരിയ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഫായിസ്, സാന്ദ്ര, വളാഞ്ചേരി ലോക്കല്‍ സെക്രട്ടറി ഹനീന്‍ എന്നിവര്‍ സംസാരിച്ചു. പരീക്ഷ കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചും,യാത്ര സൗകര്യങ്ങള്‍ ഒരുക്കിയും മാത്രമേ നീറ്റ് ജെ.ഇ.ഇ പരീക്ഷകള്‍ നടത്താവൂ എന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here