‘ബസ് സ്റ്റാൻഡ് ഇന്റർവ്യൂ’ അവസാനിപ്പിക്കുക; എസ്.എഫ്ഐ
വളാഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാൻഡിൽ കാലങ്ങളായി നിൽനിൽക്കുന്നതാണ് വിദ്യാർത്ഥി യാത്രാ പ്രശ്നം.മധ്യ വേനലവധിക്ക് ശേഷം ജൂൺ മാസത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുന്നത് മുതൽ കനത്ത മഴയാണ് നിലനിൽക്കുന്നത്. ഇൗ സാഹചര്യത്തിൽ പോലും വിദ്യാർഥികളോട് മാന്യമായ സമീപനം സ്വീകരിക്കാൻ ബസ് ജീവനക്കാർ തയ്യാറാവുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.
വിദ്യാർത്ഥികളെ ക്യൂ നിർത്തി കയറ്റരുത് എന്ന ഉത്തരവ് നിലനിൽക്കുമ്പോഴും ഇതിന് വിലകൽപ്പിക്കാതെ ആണ് ബസ്സുകാരുടെ പെരുമാറ്റം ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.ബസ് സ്റ്റാൻഡ് ഇന്റർവ്യൂ അവസാനിപ്പിക്കാൻ ജീവനക്കാർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വിദ്യാർത്ഥി സൗഹൃദ വിങ്ങിന്റെ പ്രവർത്തനം വീണ്ടും പുനരാരംഭിക്കുമെന്ന് എസ്എഫ്ഐ വളാഞ്ചേരി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
Summary: sfi demands the bus workers to stop interviewing the students
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here