ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രശ്നത്തിൽ എസ്.എഫ്.ഐ കെ.ആർ.എസ്.എൻ കോളേജ് യൂണിറ്റ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
വളാഞ്ചേരി: ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രശ്നത്തിൽ തൊഴുവാനൂർ എസ്.എഫ്.ഐ കെ.ആർ.എസ്.എൻ കോളേജ് യൂണിറ്റ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കലാലയങ്ങളിലെ ബഹുസ്വരതക്കുമേലുള്ള നിരന്തര കടന്നാക്രമണങ്ങളുടെ ഒടുവിലത്തെ കണ്ണിയാണ് ജെ.എൻ.യുവിലേതെന്ന് സംഗമത്തിൽ അഭിപ്രായമുയർന്നു. ഐക്യദാർഢ്യ സംഗമം എസ്എഫ്ഐ വളാഞ്ചേരി ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
നിലവിൽ നാൽപതു മുതൽ അമ്പതു ശതമാനം വരെ വരുന്ന പിന്നോക്ക ജീവിതസാഹചര്യങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകും വിധം നടപ്പിലാക്കിയ ഫീസ് വർദ്ധനവിനെതിരെയും ഡ്രസ്സ് കോഡ്, ഹോസ്റ്റൽ സമയ നിയന്ത്രണം തുടങ്ങിയ വിദ്യാർത്ഥിവിരുദ്ധ പരിഷ്കരണങ്ങൾക്കെതിരേ ജെ.എൻ.യു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോളേജിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, വിദ്യാഭാസം മൂലമുണ്ടാകുന്ന സമുന്നതിയോടും സർഗാത്മകതയോടും തികഞ്ഞ അസഹിഷ്ണുത പുലർത്തുന്ന സംഘപരിവാർ തങ്ങളുടെ അജണ്ട കലാലയത്തിൽ ഇത്തരം പ്രവർത്തികളാൽ അടിച്ചേൽപ്പിക്കുകയാണെന്നു ഐക്യദാർഢ്യ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here