കുറ്റിപ്പുറം കെ.എം.സി.ടി പോളിയിൽ നടക്കുന്ന വിദ്യാർഥി ചൂഷണത്തിനെതിരെ എസ്.എഫ്.ഐ സമരത്തിനൊരുങ്ങുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന കെ.എം.സി.ടി പോളിടെൿനിക്ക് കോളേജിലെ അനധികൃത പണപ്പിരിവും മറ്റ് വിദ്യാർഥി ദ്രോഹ നടപടികളും നിർത്തിവക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജനുവരി 23ന് കോളേജ് കവാടത്തിൽ ഉപവസിക്കും.
സർക്കാർ മെരിറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഫീസായ 22,500നു പകരമായി 27,000 രൂപയാണ് കോളേജ് മാനേജ്‌മെന്റ് ഈടാക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറുമാസക്കാലമായി സമരം നടത്തിവരുന്ന വിദ്യാർഥികളെ സസ്‌പെന്റ് ചെയ്യുന്ന നടപടിയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
അടഞ്ഞുക്കിടക്കുന്ന കോളേജ് തുറക്കുക, ഫീസ് വർധന പിൻവലിക്കുക, അനധികൃത പിഴ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരമെന്ന് ജില്ലാ സെക്രട്ടറി കെ ശ്യാമപ്രസാദ്, പി. ഷബീർ, കെ എ സക്കീർ, എ എം അമൽ ദാസ്, എ ജോസീൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here