കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: എം.എസ്.എഫ് നും എസ്.എഫ്.ഐക്കും മികച്ച വിജയം
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴില്‍ ജില്ലയിലെ കോളേജുകളില്‍ നടന്ന യൂണിയന് തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ്. ആധിപത്യം നിലനിര്‍ത്തി. എസ്.എഫ്.ഐയും തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്തു. ഇരുപത്തഞ്ചിടത്ത് ഒറ്റയ്ക്ക് നേട്ടമുണ്ടാക്കിയതായി എം.എസ്.എഫ്. അവകാശപ്പെട്ടു. കെ.എസ്.യുവുമായി സഖ്യത്തിലും ചിലയിടത്ത് ഒറ്റയ്ക്കുമാണ് എം.എസ്.എഫ്. മത്സരിച്ചത്. ആദ്യമായി തിരഞ്ഞെടുപ്പു നടന്ന ഗവ. വനിതാ കോളേജില്‍ എം.എസ്.എഫ്. മുഴുവന്‍ സീറ്റിലും വിജയിച്ചു. മലപ്പുറം മഅദിന്‍ കോളേജില്‍ ചെയര്മാന് സ്ഥാനം കെ.എസ്.യു. നേടി. മമ്പാട് എം.ഇ.എസ്. കോളേജില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം യൂണിയന് എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു. വളാഞ്ചേരി മജ്ലിസ് കോളേജില്‍ 20 വര്‍ഷത്തിനുശേഷവും പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ പത്തുവര്ഷത്തിനുശേഷവുമാണ് എസ്.എഫ്.ഐ. മുഴുവന്‍സീറ്റും നേടുന്നത്.
പി.ടി.എം. ഗവ. കോളേജ് പെരിന്തല്‍മണ്ണ: വി.പി. റംഷാദ് (ചെയ.), എം. അശ്വതി (വൈസ് ചെയ.), സി. അര്ജുന് നാരായണന് (യു.യു.സി.), പി. മന്‍സൂര്‍ (ജന.സെക്ര.), വി. തപസ്യ (ജോ.സെക്ര.), കെ.എന്‍. ഹരിനാരായണന് (സ്റ്റുഡന്റ് എഡിറ്റര്‍), കെ.പി. ഷിബിന്‍ വിശാല്‍ (ഫൈന്‍ ആര്‍ട്സ് സെക്ര.), എ.ടി. ഫാസിര്‍ (ജന. ക്യാപ്റ്റന്‍).
വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ 61-ല്‍ 40 സീറ്റും നേടി എസ്.എഫ്.ഐ. വിജയിച്ചു. സ്ഥാനങ്ങളും വിജയികളും: കെ.പി. നാജില്‍ (ചെയ.), അസ്ന ജഹാന് (വൈസ് ചെയ.), പി.പി. ഷിബിന്‍ ചന്ദ്രന് (ജന. സെക്ര), സി.കെ. മുഹ്സിന (ജോ. സെക്ര.), സജിത ഇ.എം, കെ. അഭിനവ് (യു.യു.സി.), അഞ്ജലി ഷെറിന് (സ്റ്റുഡന്റ് എഡിറ്റര്‍), ബാദിര്‍ (ഫൈന്‍ ആര്‍ട്സ് സെക്ര.), വിഷ്ണു (ജന. ക്യാപ്റ്റന്‍).
പൂക്കാട്ടിരി സഫ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും എസ്.എഫ്.ഐ. വിജയിച്ചു. പുറമണ്ണൂര്‍ മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആകെയുള്ള 87 സീറ്റില്‍ 50 എണ്ണവും കരസ്ഥമാക്കി എസ്.എഫ്.ഐ. ആധിപത്യം നേടി.
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ എം.എസ്.എഫിന് വിജയം. ആകെയുള്ള ഒന്‍പത് ജനറല്‍സീറ്റുകളും എം.എസ്.എഫ്. നേടി. അബ്ദുല്‍ വാഹിദ് (ചെയ.), കെ.കെ. ഷംനു ജഹാന് (വൈസ് ചെയ.), പി. മുഹമ്മദ് അനസ് (ജന.സെക്ര.), പി. അര്‍ഷിദ, നാജിയ നസ്റിന് (ജോ.സെക്ര.), ഇന്ഫാസ് മാലിക്, പി.എ. മുഹമ്മദ് റിഷാദ് (യു.യു.സി.), ഷബീബ് മലൂഫ് (ആര്‍ട്സ് സെക്ര.), പി.സി. മുഹമ്മദ് അനസ് (എഡിറ്റര്‍), എ.കെ. മുഹമ്മദ് ഇസ്ഹാഖ് (ജന.ക്യാപ്റ്റന്‍).
മങ്കട ഗവ.കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ഉജ്വലവിജയം നേടി. അന്‍സാര്‍.ഒ.പി. (ചെയര്‍ ), ഷംസുദ്ദീന്.കെ (ജന.സെക്ര), മുഹമ്മദ് ഫായിസ് പി. (യു.യു.സി), അഖില്‍ പി. (ഫൈന്‍ ആര്‍ട്സ്), അജീഷ് സി.പി. (സ്റ്റുഡന്റ് എഡിറ്റര്‍ ), വിജിഷ പി. (വൈസ് ചെയ), ലിന്റു എം.വി. (ജോ.സെക്ര), മുഹമ്മദ് അനീസ് (ജന. ക്യാപ്റ്റന്‍) എന്നിവരാണ് വിജയിച്ചത്.
പൊന്നാനി എം.ഇ.എസ്. കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും 11 അസോസിയേഷന് സീറ്റുകളും എസ്.എഫ്.ഐ. നേടി. അസോസിയേഷന് സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ് യു.ഡി.എസ്.എഫിന് ലഭിച്ചത് . യു.എം. മുഹമ്മദ് റാഫി (ചെയ.), സ്മൃതി (വൈസ് ചെയ.), സമീര്‍ (ജന. സെക്ര.), വിസ്മയ (ജോ. സെക്ര.), ഷാഫി (യു.യു.സി.), ജിഷ്ണു (യു.യു.സി.), ശിപ (ഫൈന്‍ ആര്‍ട്സ് സെക്ര.), സഞ്ജിത് (മാഗസിന് എഡിറ്റര്‍), സി.പി. മുഹമ്മദ് അസ്വാന്‍ (ജന. ക്യാപ്റ്റന്‍).
കുനിയില്‍ അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് നേടി. അബ്ദുല്‍ ആഷിഖ് (യു.യു.സി.), ഷമീം എ (ചെയ.), ഫര്‍സാന പി (വൈസ് ചെയ.), അതീഖുറഹ്മാന് പൂക്കോടന്‍ (ജന. സെക്ര.), അമീന എ.എ (ജോ. സെക്ര.), ഷബീര്‍ കെ (ഫൈന്‍ ആര്‍ട്സ് സെക്ര.), മുഹമ്മദ് അബ്ദുല്ല സ്വാലിഹ് (ജന. ക്യാപ്റ്റന്‍), മുനീബ് കെ (അറബിക് അസോസിയേഷന് സെക്ര.) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.
എം.ഇ.എസ്. മമ്പാട് കോളേജില്‍ ഒന്‍പത് ജനറല്‍സീറ്റുകളും എസ്.എഫ്.ഐ-കെ.എസ്.യു. സഖ്യം നേടി. എസ്.എഫ്.ഐയ്ക്ക് ആറും കെ.എസ്.യുവിന് മൂന്നും സീറ്റുകളാണുള്ളത്. ചെയര്മാന്, ജനറല്‍സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, സ്റ്റുഡന്റ് എഡിറ്റര്‍ സീറ്റുകള്‍ എസ്.എഫ്.ഐയ്ക്കും വൈസ് ചെയര്മാന്, ജനറല്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ കെ.എസ്.യുവിനുമാണ്. രണ്ട് യു.യു.സിമാരില്‍ ഇരുപക്ഷവും ഓരോന്നുവീതം പങ്കിട്ടു. ക്ളാസ് പ്രതിനിധികളില്‍ കൂടുതല്‍ ഭൂരിപക്ഷം എം.എസ്.എഫിനായിരുന്നു. എം.എസ്.എഫിന് 36, എസ്.എഫ്.ഐ 32, കെ.എസ്.യു. 17, എസ്.ഐ.ഒ. ആറ് എന്നിങ്ങനെയായിരുന്നു.
തുടര്‍ന്ന് ജനറല്‍ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവും എസ്.ഐഫ്.ഐയും ഒന്നിക്കുകയായിരുന്നു. വിജയിച്ചര്‍: കെ. അഭിജിത് (ചെയ.), വി.എം. റിഷ്ന (വൈസ് ചെയ.), എം.കെ. അജ്മല്‍ (ജന. സെക്ര.), പി.പി. ഷഹ്മ (ജോ. സെക്ര.), പി. രഭീഷ് (ഫൈന്‍ ആര്‍ട്സ് സെക്ര.), കെ. ദീപക് (സ്റ്റുഡന്റ് എഡിറ്റര്‍), ജസല്ദാദ് (ജന. ക്യാപ്റ്റന്‍), സി.കെ. ഹബീബ് റഹ്മാന്, എ. ഷൈബി (യു.യു.സിമാര്‍).
തിരൂര്‍ തുഞ്ചന്‍സ്മാരക കോളേജ് യൂണിയന് എസ്.എഫ്.ഐയ്ക്ക്. എസ്.എഫ്.ഐ പ്രതിനിധികളായ കെ.പി. ഷഹലാസ് ( ചെയ), കെ.പി. രാജിഷ ( വൈസ് ചെയ), എ. മുഹമ്മദ് ഫാസില്‍ റഹ്മാന് (ജന. സെക്ര.), ടി.എസ്. രോഹിണി( ജോ.സെക്ര.), വി.പി. വിഷ്ണു ( മാഗസിന് എഡിറ്റര്‍ ), പി. അതുല്‍ കൃഷ്ണന് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ യു.യു.സി, ജനറല്‍ക്യാപ്റ്റന്‍ സീറ്റുകള്‍ യു.ഡി.എസ്.എഫിന് ലഭിച്ചു. യു.യു.സി.യായി മുഹമ്മദ് മുസ്തഫയും ജനറല്‍ ക്യാപ്റ്റനായി മുഹമ്മദ് സുലൈലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ചെറുകര എസ്.എന്‍.ഡി.പി. കോളേജില്‍ യു.യു.സി. സ്ഥാനം യു.ഡി.എസ്.എഫ്. നേടിയപ്പോള്‍ ബാക്കി സീറ്റുകള്‍ എസ്.എഫ്.ഐ. നേടി. പി.ടി. റിസാന് മുഹമ്മദ് (ചെയ.), ഐശ്വര്യ രാജന് (വൈസ് ചെയ.), കെ. മുഹമ്മദ് അനസ് (യു.യു.സി.), കെ. ആഷിഖ് (ജന.സെക്ര.), ഇ. ശാലിനി (ജോ.സെക്ര.), നവനീത് പി. മോഹന്‍ (ഫൈന്‍ ആര്‍ട്സ് സെക്ര.), സുബിന് (ജന.ക്യാപ്റ്റന്‍), ടി.പി. വൈഷ്ണവ് (എഡിറ്റര്‍).
പൂപ്പലം അല്‍ ജാമിഅ കോളേജില്‍ ഒരു സീറ്റൊഴികെയുള്ളവ എസ്.ഐ.ഒ. നേടി. എ.പി. ജൗഹര്‍ഷാ (ചെയ.), മിന്‍സാ സുബൈര്‍ (വൈസ് ചെയ.), ദില്‍ബര്‍ സമാന് (യു.യു.സി.), അലി സഫ്വാന് (ജന. സെക്ര.), ദീപ (ജോ. സെക്ര.), അഹ്മദ് റിസില്‍ (ഫൈന്‍ ആര്‍ട്സ് സെക്ര.), മുഹമ്മദ് സാമില്‍ (ജന. ക്യാപ്റ്റന്‍), റിസ്വാന് (എഡിറ്റര്‍).
മഞ്ചേരി എന്‍സ്എസ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. മികച്ചവിജയം നേടി.
തുടര്‍ച്ചയായ 39-ാം തവണയാണ് എസ്.എഫ്.ഐ. കോളേജ് യൂണിയന് നേടുന്നത്. കെ. അനുഷയെ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തു. വിനായക് (ജനറല്‍ സെക്രട്ടറി), ദൃശ്യ(വൈസ് ചെയര്‍പേഴ്സണ്‍), ടി. പ്രിയ (ജോ. സെക്രട്ടറി), ഷബാദ് (ജനറല്‍ ക്യാപ്റ്റന്‍), ദിനൂപ് (ഫൈന്‍ ആര്‍ട് സെക്രട്ടറി), സജിന്‍(മാഗസിന് എഡിറ്റര്‍), വിഷ്ണു, പഞ്ചമി (യു.യു.സി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
നിലമ്പൂര്‍ അമല്‍ കോളേജില്‍ എം.എസ്.എഫ്.-കെ.എസ്.യു.സഖ്യം വിജയിച്ചു. ആരുമായും സഖ്യമില്ലാതെ മത്സരത്തില്‍ പങ്കെടുത്ത എസ്.എഫ്.ഐ.ക്ക് ജനറല്സീറ്റുകളൊന്നും നേടാനായില്ല. ഭാരവാഹികള്‍: ഇ.കെ.സ്വഫ്വാന്(ചെയ.), അസ്ന അഹമ്മദ്(വൈസ്ചെയ.), അബ്ദുള്‍ റാഹിദ്(ജന.സെക്ര), ഹുസ്ബുന(ജോ.സെക്ര), ടി.സാഫിര്‍(ഫൈന്‍ ആര്‍ട്സ് സെക്ര), ഷിബുലു റഹ്മാന്(ജന.ക്യാപ്റ്റന്‍), മുഹമ്മദ് ഷിഫാന്(സ്റ്റുഡന്റ് എഡിറ്റര്‍), മുഹമ്മദ് അബ്ദുറഹ്മാന്(യു.യു.സി-1), രാധിക(യു.യു.സി-2).
വേങ്ങര മലബാര്‍ അഡ്വാന്‍സ്ഡ് സ്റ്റ്ഡീസില്‍ യൂണിയന് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് നിലനിര്‍ത്തി. മുര്‍ശിദ് റഹ്മാന് സി.പി.( ചെയ), സജ്ല കണ്ണാട്ടി (വെസ് ചെയ), ശുഹൈബ് കെ. (സെക്ര.) ഗാനശ്രീ (ജോ സെക്ര.), അബ്ദുറഊഫ് (യു.യു.സി), ജാസിം (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), മുഫീദ് എം.പി. (ക്യാപ്റ്റന്‍) മുഹമ്മദാലി(എഡിറ്റര്‍).
കരുവാരക്കുണ്ട് നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യൂണിയന് എം.എസ്.എഫ്. നിലനിര്‍ത്തി. 34 സീറ്റില്‍ 28 സീറ്റ് നേടിയാണ് എം.എസ്.എഫ്. യൂണിയന് നിലനിര്‍ത്തിയത്. എസ്.എഫ്.ഐ, കെ.എസ്.യു. സഖ്യം അഞ്ചുസീറ്റില്‍ ഒതുങ്ങി. യൂണിയന് ചെയര്‍മാനായി പി. സീതീ സവാദ്, വൈസ് ചെയര്‍പേഴ്സണ്‍ ഷാന, ജനറല്‍ സെക്രട്ടറി ഉമര്‍ ഷാഹിദ്, ജോയിന്റ് സെക്രട്ടറിയായി ഷബ്നാ മോള്, യു.യു.സിയായി ഫഹദ്, ജനറല്‍ ക്യാപ്റ്റന്‍ സല്മാന്, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി അന്‍വാറുല്‍ ഹഖ്, സ്റ്റുഡന്റ് എഡിറ്റര്‍ ഇര്‍ഷാദ് എന്നിവരെ തിരഞ്ഞെടുത്തു.
എം.എസ്.എഫ്. വിജയിച്ച കോളജുകൾ | എസ്.എഫ്.ഐ. വിജയിച്ച കോളേജുകൾ | യു.ഡി.എസ്.എഫ്. സഖ്യത്തിൽ വിജയിച്ച കോളേജുകൾ |
1. മലപ്പുറം വനിതാ കോളേജ്,
2. മലപ്പുറം ഗവ. കോളേജ്, 3. പി.എസ്.എം.ഒ. തിരൂരങ്ങാടി, 4. ഇ.എം.ഇ.എ. കൊണ്ടോട്ടി, 5. വേങ്ങര മലബാർ, 6. സുല്ലമുസ്സലാം അരിക്കോട്, 7. യൂണിറ്റി വിമെന്‍സ് കോളേജ്, 8. മദീനത്തിൽ ഉലൂം പുളിക്കൽ, 9. സുല്ലമുസ്സലാം അറബി അരീക്കോട്, 10. റീജണൽ കോളേജ് കുഴിമണ്ണ, 11. എം.എ.ഒ. കോളേജ് ഏറനാട്, 12. മജ്മഅ കാവനൂർ, 13. ജാമിഅ നദ്വിയ്യ എടവണ്ണ, 14. എച്ച്.എം. കോളേജ് മഞ്ചേരി, 15. പി.എം.എസ്.ടി. തിരൂരങ്ങാടി, ദാറുൽ ഉലൂം വാഴക്കാട്, 16. നജാത്ത് അറബിക് കോളേജ് കരുവാരക്കുണ്ട്. 17. ഹികമിയ്യ തിരുവാലി 18. ചേറൂർ പി.പി.ടി.എം. വേങ്ങര 19. ഗ്രേസ്വാലി കോട്ടയ്ക്കൽ 20. ഖിദ്മത്ത് ആർട്സ് ആന്‍ഡ് സയൻസ് കോളേജ് 21. സി.പി.എ. പുത്തനത്താണി 22. വളവന്നൂർ ബാഫഖി യത്തീംഖാന വനിതാ കോളേജ്. 23. ഫാറൂഖ് കോട്ടയ്ക്കൽ |
1. എന്‍.എസ്.എസ്. മഞ്ചേരി,
2. ചുങ്കത്തറ മാര്‍ത്തോമ, 3. പൊന്നാനി എം.ഇ.എസ്. 4. തിരൂരങ്ങാടി എൽ.ബി.എസ്. കോളേജ് 5. പാലേമാട് ശ്രീ വിവേകാനന്ദ 6. പാലേമാട് ശ്രീ വിവേകാനന്ദ ബി.എഡ്. കോളേജ് 7. എം.ഇ.എസ്. വളാഞ്ചേരി 8. വെങ്ങാട് ആര്‍ട്സ് കോളേജ് 9. മലപ്പുറം പ്രിയദർശിനി 10. മങ്കട ഗവ. കോളേജ് 11. വണ്ടൂര്‍ സഹ്യ ആര്‍ട്സ് കോളേജ് 12. അരീക്കോട് എം.ഒ.എ. കോളേജ് 13. ടി.എം.ജി. കോളേജ് തിരൂര്‍ 14. വളാഞ്ചേരി സഫ 15. ഐ.എച്ച്.ആർ.ഡി. മലപ്പുറം 16. ജെ.എം. കോളേജ് തിരൂര്‍ 17. ഐ.എച്ച്.ആര്.ഡി. എടപ്പാള്‍ 18. ഗവ. കോളേജ് തവനൂര്‍ 19. എസ്.എന്‍.ഡി.പി. പെരിന്തല്‍മണ്ണ 20. ഐ.ഐ.എസ്.ടി. കോളേജ് പരപ്പനങ്ങാടി |
1. ബ്ലോസം കോളേജ് കൊണ്ടോട്ടി
2. സാഫി കോളേജ് വാഴയൂർ 3. ഐ.എച്ച്.ആർ.ഡി. മുതുവല്ലൂർ 4. നസ്റ തിരൂർക്കാട് 5. ജംസ് രാമപുരം 6. ഐ.കെ.ടി.എം. ചെറുകുളമ്പ് 7. മഅദിന്‍ കോളേജ് മേൽമുറി, 8. ഫാത്തിമ മാതാ കോളേജ് മൂത്തേടം, 9. കെ.എം.സി.ടി. കുറ്റിപ്പുറം, 10. താനൂര്‍ ഗവ. കോളേജ് 11. കൊണ്ടോട്ടി ഗവ. കോളേജ് 12. അമല്‍ കോളേജ് നിലമ്പൂർ 13. അംബേദ്കർ കോളേജ് വണ്ടൂർ 14. ഐഡിയൽ കടകശ്ശേരി |
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here