കലിക്കറ്റ് സർവകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ; പാലക്കാട് ജില്ലയിലെ കോളേജുകളിൽ എസ്എഫ്ഐ തരംഗം
പാലക്കാട്:കലിക്കറ്റ് സർവകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോളേജുകളിൽ എസ്എഫ്ഐ തരംഗം. തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിൽ 30 ഉം എസ്എഫ്ഐ നേടി. എഎസ്എം കോളേജ് എടത്തനാട്ടുകര, അൽഫോൺസ് കോളേജ് മണ്ണാർക്കാട്, കല്യാണി കോളേജ് ശ്രീകൃഷ്ണപുരം, വിടിബി കോളേജ് ശ്രീകൃഷ്ണപുരം, ഐഡിയൽ ചെർപ്പുളശേരി, ഗവ. കോളേജ് കൊഴിഞ്ഞാമ്പാറ, ഗവ. കോളേജ് ചിറ്റൂർ, ഐഎച്ച്ആർഡി കല്ലേപ്പുള്ളി, തൃത്താല ഗവ. കോളേജ്, ആസ്പയർ തൃത്താല, എഡബ്ല്യുഎച്ച് തൃത്താല, എൻഎസ്എസ് പറക്കുളം, ലിമന്റ് പട്ടാമ്പി, ന്യൂക്ലിയസ് പട്ടാമ്പി, എസ്എൻജിഎസ് പട്ടാമ്പി, എൻഎസ്എസ് ഒറ്റപ്പാലം, എസ്എൻ കോളേജ് ഷൊർണൂർ, ഗവ. കോളേജ് പത്തിരിപ്പാല, അലൈഡ് കോളേജ് മനിശീരി, ചെമ്പൈ സംഗീത കോളേജ് പാലക്കാട്, ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, എൻഎസ്എസ് നെന്മാറ, തുഞ്ചത്തെഴുത്തച്ഛൻ കോളേജ് എലവഞ്ചേരി, നേതാജി കോളേജ് നെന്മാറ, വി ആർ കൃഷ്ണനെഴുത്തച്ഛൻ ലോ കോളേജ് എലവഞ്ചേരി, തോലനൂർ ഗവ. കോളേജ്, ഐഎച്ച്ആർഡി വടക്കഞ്ചേരി, ലയൺസ് വടക്കഞ്ചേരി, എസ്എൻ കോളേജ് ആലത്തൂർ, എസ്എൻ സെൽഫ് ഫിനാൻസിങ് കോളേജ് ആലത്തൂർ എന്നീ കോളേജുകളിലാണ് എസ്എഫ്ഐ യൂണിയൻ നേടിയത്.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരിൽ 41 പേർ എസ്എഫ്ഐ പ്രതിനിധികളാണ്. മൂന്ന് കോളേജുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ മുഴുവൻ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ചെമ്പൈ സംഗീത കോളേജ്, മുടപ്പല്ലൂർ ലയൺസ് കോളേജ്, ആലത്തൂർ എസ്എൻ കോളേജ് എന്നിവിടങ്ങളിലാണ് മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പല കോളേജുകളിലും കെഎസ്യു, എബിവിപി, എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകൾ സഖ്യമായാണ് എസ്എഫ്ഐക്കെതിരെ മത്സരിച്ചത്. വിക്ടോറിയ കോളേജിൽ എബിവിപി മൂന്ന് ജനറൽ സീറ്റിൽ മാത്രമാണ് സ്ഥാനാർഥികളെ നിർത്തിയത്. ഈ കൂട്ടുകെട്ടിനെ തകർത്താണ് വിദ്യാർഥികൾ എസ്എഫ്ഐയുടെ പതാകവാഹകരായത്. ‘വിധിയെഴുതുക വർഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കല്ലേപ്പുള്ളി ഐഎച്ച്ആർഡി കോളേജ് എബിവിപിയിൽനിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു. പുതിയതായി വന്ന തോലനൂർ ഗവ: കോളേജിൽ മുഴുവൻ സീറ്റും എസ്എഫ്ഐ തൂത്തുവാരി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here