HomeNewsViolenceപെരിന്തല്‍മണ്ണയില്‍ സംഘര്‍ഷത്തിന്റെ മണിക്കൂറുകള്‍

പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷത്തിന്റെ മണിക്കൂറുകള്‍

league-office-demolish

പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷത്തിന്റെ മണിക്കൂറുകള്‍

പെരിന്തല്‍മണ്ണ: പോളിടെക്‌നിക്കിലെ വിദ്യാര്‍ഥി സംഘര്‍ഷവും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലുണ്ടായ ലീഗ് ഓഫീസ് തകര്‍ക്കലും പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷത്തിന്റെ മണിക്കൂറുകളാണ് തിങ്കളാഴ്ചയുണ്ടാക്കിയത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണങ്ങളും ഹര്‍ത്താലും ജനത്തെ വലച്ചു.

രാവിലെ പതിനൊന്നോടെ തന്നെ അങ്ങാടിപ്പുറം പോളിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ. ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫും റോഡ് ഉപരോധിച്ചു. നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെയാണ് ജനം സംഭവമറിഞ്ഞത്. കടകളും ഓഫീസുകളും പ്രവര്‍ത്തകര്‍ അടപ്പിച്ചു.

പട്ടാമ്പി റോഡില്‍ ഇരുവിഭാഗവും കല്ലേറ് നടത്തിയതോടെ നഗരം സംഘര്‍ഷാവസ്ഥയിലായി. പ്രവര്‍ത്തകര്‍ ഇടയ്ക്കിടെ ട്രാഫിക് ജങ്ഷനില്‍ സംഘടിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഗതാഗതം നിലച്ചതോടെ ദീര്‍ഘദൂര ബസുകളിലെ യാത്രക്കാരും കുടുങ്ങി. വിദ്യാലയങ്ങളും ഓഫീസുകളും വിട്ടതോടെ വൈകീട്ട് ജനം ലക്ഷ്യസ്ഥാനങ്ങളിലേക്കെത്താന്‍ ഏറെ പ്രയാസപ്പെട്ടു.

സംഭവമറിയാതെ അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരും ബുദ്ധിമുട്ടി. രോഗികളുമായെത്തിയ ആംബുലന്‍സുകള്‍ മാത്രമാണ് കടത്തിവിട്ടത്. വാഹനങ്ങള്‍ മറ്റു പലവഴിക്കും തിരിച്ചുവിട്ടു. ബാരിക്കേഡുകള്‍ റോഡില്‍ മറിച്ചിട്ടും മറ്റുമാണ് തടസ്സമുണ്ടാക്കിയത്.

സി.പി.എം. സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന വസ്തുക്കളും ചുമട്ടുതൊഴിലാളി ഷെഡുകളും തകര്‍ക്കപ്പെട്ടു. യു.ഡി.എഫിന്റെ ജില്ലാ നേതാക്കള്‍ പലരുമെത്തിയതും പോലീസുമായി ചര്‍ച്ച നടത്തിയതും സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!