HomeNewsInitiativesCommunity Serviceവിസ്ക് ക്യാബ് നിർമിച്ചു ജില്ലാ ആശുപത്രിക്ക് കൈമാറി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ

വിസ്ക് ക്യാബ് നിർമിച്ചു ജില്ലാ ആശുപത്രിക്ക് കൈമാറി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ

covid-wisk-mesce-sfi

വിസ്ക് ക്യാബ് നിർമിച്ചു ജില്ലാ ആശുപത്രിക്ക് കൈമാറി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ

കുറ്റിപ്പുറം: കോവിഡ് സ്രവപരിശോധന വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്ന വിസ്ക് ക്യാബ് (വാക് ഇൻ സിമ്പിൾ കിയോസ്‌ക്) നിർമിച്ചിരിക്കുകയാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ. 50,000 രൂപ ചെലവിൽ മൂന്നാഴ്ചത്തെ പരിശ്രമഫലമായി നിർമിച്ച വിസ്ക് ക്യാബ് തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു വിസ്‌ക് ക്യാബ് ആശുപത്രി സൂപ്രണ്ട് ബേബി ലക്ഷ്മിക്ക് കൈമാറി.
covid-wisk-mesce-sfi
മുഹമ്മദ്‌ ഷാലുഫ്, മുഹ്സിൻ മുസ്തഫ, ജസീം വി സി, ഹാഫിസ് വി.ജെ, ഹബിൽ അക്ബർ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് വിസ്‌ക് ക്യാബിന്റെ നിർമാണം പൂർത്തിയാക്കിയത്.കോളേജിലെ പൂർവവിദ്യാർത്ഥികളായ എസ്.എഫ്.ഐ പ്രവർത്തകരുടെ സാമ്പത്തിക സഹായത്തോടെയാണ് ഇത്തരമൊരു പ്രവർത്തനത്തിന് കരുത്തായത്. രാജ്യത്ത് ആദ്യമായാണ് ഒരു വിദ്യാർത്ഥി സംഘടന നൂതനസാങ്കേതിക വിദ്യയിൽ നിർമിച്ച വിസ്ക് ക്യാബ് കോവിഡ് പ്രതിരോധപ്രവർത്തനത്തിനായി നിർമിച്ചുനൽകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!