HomeNewsGeneralവളാഞ്ചേരി-ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡ് ശരത്ത് പ്രകാശിന്

വളാഞ്ചേരി-ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡ് ശരത്ത് പ്രകാശിന്

sarath-prakash

വളാഞ്ചേരി-ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡ് ശരത്ത് പ്രകാശിന്

മസ്ക്കത്ത്: വളാഞ്ചേരി മേഖലയിൽ വളർന്നു വരുന്ന യുവപ്രതിഭകൾക്ക് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന പ്രഥമ യൂത്ത് ഐക്കൺ അവാർഡ് എ കെ ശരത് പ്രകാശിന്. കല, സാഹിത്യം, സാംസ്ക്കാരികം, കായികം, കാർഷികം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകളിൽ നിന്നുമാണ് മുനീർ ഹുദവി വിളയിൽ രക്ഷാധികാരിയും കമ്മിറ്റി ഭാരവാഹികൾ അംഗങ്ങളും ആയ അഞ്ചംഗ ജൂറി ശ്രീ ശരത്തിനെ തിരഞ്ഞെടുത്തത്.
bright-academy
പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം വളാഞ്ചേരി തൊഴുവാനൂർ സ്വദേശിയായ ശരത് പ്രകാശ് തിയേറ്റർ ആക്ടിവിസ്റ്റ്, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്, ബ്ലോഗർ, ഫ്രീലാൻസ് റൈറ്റർ എന്നീ മേഖലകളിൽ പ്രശസ്തനും വളർന്നു വരുന്ന പ്രതിഭയും ആണ്. നിരവധി ചെറുകഥകളും, കവിതകളും, നാടകങ്ങളും, ടെലി സ്ക്രിപ്റ്റുകളും ഇംഗ്ലീഷ് സ്കിറ്റുകളും മോണോആക്ടുകളും, നിരൂപണങ്ങളും രചിച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്രനാടക മത്സരത്തിലും, സാമൂഹ്യ നാടകമത്സരത്തിലും എ ഗ്രേഡ് നേടിയ നാടകത്തിന്റെ രചയിതാവ്.
sarath-prakash
മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച അറബിക്ക് നാടകത്തിൻറെ രചയിതാവ് എന്നീ നിലയിലുള്ള സേവനങ്ങളും അവാർഡിന് അർഹനാക്കി. കൂടാതെ സി സോൺ കലോത്സവത്തിന് തുടർച്ചയായ രണ്ടു വർഷങ്ങളിൽ പേര് നിർദേശിച്ചു ‘അൽ-മലപ്പുറം’ ഷോർട്ട് വീഡിയോയുടെ സഹരചിയിതാവ്, കെ എൽ പത്ത് ഫാൻസ് പ്രൊമോയുടെ രചയിതാവ്. എന്നീ നിലകളിലും പ്രവർത്തിച്ചു. 37 ആർട്ടിസ്റ്റുകളുടെ ഇല്ല്യുസ്ട്രേഷനുമായി പുറത്തിറങ്ങിയ ‘സ ഒരു സമരമാണ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ ശരത്ത് പത്തു വർഷത്തോളമായി സ്കൂൾ കലോത്സവത്തിൽ നാടക-മോണോ ആക്റ്റുകൾ പഠിപ്പിക്കുന്നു. അഞ്ഞൂറിലധികം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ഇതുവരെ നേടികൊടുത്തിട്ടുണ്ട്. നോർത്ത് സോൺ ഹെൽത്ത് കലോത്സവം, സി സോൺ കലോത്സവം എന്നിവയടക്കം നിരവധി സോണൽ,സബ്ജില്ലാ കലോത്സവങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘റൺ വളാഞ്ചേരി റൺ’ കോർഡിനേറ്റർ കൂടിയാണ് ശരത് പ്രകാശ്. പുരസ്‌ക്കാര ദാനം ഈ മാസം 28ന് ചീനിമരച്ചോട്ടിൽ നടക്കുന്ന വളാഞ്ചേരിയുടെ സ്വന്തം ‘മൂല്യങ്ങളുടെ സ്വരലയം’ പരിപാടിയിൽ വെച്ചു നടക്കുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!