കാൽനടയായി ഹജ് യാത്ര: സൗദിയിലെത്തി ശിഹാബ് ചോറ്റൂർ
ആതവനാട്: ഹജ് കർമം നിർവഹിക്കാനായി നടന്നുപോകുന്ന ശിഹാബ് ചോറ്റൂർ സൗദിയിലെത്തി. വീട്ടിൽനിന്ന് കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ശിഹാബ് യാത്ര പുറപ്പെട്ടത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ പിന്നിട്ടശേഷം കഴിഞ്ഞ ദിവസം പുലർച്ചെയാണ് സൗദിയുടെ അതിർത്തിയിൽ എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. മദീനയാണ് അടുത്ത ലക്ഷ്യം. 6 വർഷം സൗദിയിൽ ജോലി ചെയ്തിരുന്ന ശിഹാബ് മക്കയും മദീനയും ഉൾപ്പെടെ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഹജ് ചെയ്യാനായിരുന്നില്ല