ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ വാഹനം നഗരസഭക്ക് കൈമാറി
വളാഞ്ചേരി നഗരസഭയിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെയും, ക്വാറന്റയ്നിലുള്ളവരെയും മറ്റും മെഡിക്കൽ ടെസ്റ്റിന് കൊണ്ടു പോകുന്നതിനായി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ വാഹനം നഗരസഭക്ക് വിട്ട് നൽകി.
108 ആംബുലൻസിന്റെ ലഭ്യതക്കുറവ് കാരണം നിരീക്ഷണത്തിലുള്ളവരെ ടെസ്റ്റുകൾക്കായി കൊണ്ടു പോകുന്നത് ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ വാഹനം നഗരസഭയ്‌ക്ക് വിട്ട് നൽകിയത്. ഡയാലിസിസ് സെന്റർ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.കെ.റുഫീനക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി.
കോവിഡ് 19 അടിയന്തിര സാഹചര്യം അവസാനിക്കുന്നത് വരെ ഈ വാഹനം ഇനി നഗരസഭയുടെ അധീനതയിലായിരുക്കും.ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ ,മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ ,നഗരസഭാസെക്രട്ടറി സുനിൽ കുമാർ,കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഷാഹുൽ ഹമീദ് , ശിഹാബ് തങ്ങൾ ട്രസ്റ്റ് കോഡിനേറ്റർ സലാം വളാഞ്ചേരി, സലീം കാർത്തല,KS തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here