HomeNewsEducationകേക്കുണ്ടാക്കുന്ന വിദ്യ മണിക്കൂറുകള്‍ക്കകം സ്വായത്തമാക്കാം. വരിക ‘ഷൈനിങ് ഷഫി’ലേക്ക്

കേക്കുണ്ടാക്കുന്ന വിദ്യ മണിക്കൂറുകള്‍ക്കകം സ്വായത്തമാക്കാം. വരിക ‘ഷൈനിങ് ഷഫി’ലേക്ക്

shining-chef

കേക്കുണ്ടാക്കുന്ന വിദ്യ മണിക്കൂറുകള്‍ക്കകം സ്വായത്തമാക്കാം. വരിക ‘ഷൈനിങ് ഷഫി’ലേക്ക്

മലപ്പുറം: ബ്ളാക്ക് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ്… ബേക്കറിയിലെ ചില്ലുകൂടുകളില്‍ ആകര്‍ഷകമായ കേക്കുകള്‍… വില കേട്ടാല്‍ ഞെട്ടും. എന്നാല്‍ രുചികരവും സ്വാദിഷ്ടവുമായ മധുവൂറും കേക്കുകള്‍ നിങ്ങള്‍ക്കുമുണ്ടാക്കാം, അതും വിലക്കുറവില്‍ ഗുണമേന്മയോടെ. കേക്കുണ്ടാക്കുന്ന വിദ്യ മണിക്കൂറുകള്‍ക്കകം സ്വായത്തമാക്കാം. വരിക ‘ഷൈനിങ് ഷഫി’ലേക്ക്. ഫാത്തിമാ റൂബിയും ഹാജിറയും കേക്കുനിര്‍മാണത്തിന്റെ പാഠങ്ങള്‍ പകരും.

 വൈലത്തൂര്‍ സ്വദേശികളായ  റൂബിയുടെയും ഹാജിറയുടെയും കൂട്ടായ്മയില്‍ ഇരനൂറിലേറെപ്പേരാണ് ഇതേവരെ കേക്കുണ്ടാക്കാന്‍ പഠിച്ചത്. കോട്ടക്കലില്‍ ഒരു വര്‍ഷമായി ഇരുവരും കേക്ക് നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നു.
കേക്ക് കഴിക്കുന്ന അതേ രുചിയിലും മാധുര്യത്തിലുമാണ് ഇരുവരുടെയും ക്ളാസ്. മൈദയും മുട്ടയും ചേര്‍ത്ത് കൊക്കോ പൌഡറുപയോഗിച്ച് കേക്കുണ്ടാക്കുന്നതിനുള്ള പാഠം പ്രായോഗികമായി കാണിച്ചുകൊടുക്കുന്നു. എന്തൊക്കെ സാധനങ്ങള്‍ വേണം, ഓവനുപയോഗിക്കുന്നതെങ്ങനെ എന്നിവയെല്ലാം വിശദമാക്കും. രാവിലെ പത്തിന് തുടങ്ങുന്ന ക്ളാസ് നാലിന് തീരുമ്പോള്‍ വീട്ടമ്മമാരായ ‘വിദ്യാര്‍ഥിനികള്‍’ ആത്മവിശ്വാസത്തോടെ മടങ്ങുന്നു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗത്തുള്ളവര്‍ മാത്രമല്ല, തൃശൂരും പാലക്കാടും കോഴിക്കോടുമുള്ള യുവതികളും ഇവരുടെ ശിഷ്യരാണ്. ക്ളാസ് കഴിഞ്ഞാല്‍ വാട്സ്ആപ്പിലൂടെ സംശയനിവാരണവുമാകാം.
 സ്ക്വാഷ്, ജാം, ബ്രഡ് തുടങ്ങിയവയുടെ നിര്‍മാണവും ഇരുവരും പരിശീലിപ്പിക്കും. മൈദ ഒഴിവാക്കി ശുദ്ധമായ, കൃത്രിമമില്ലാത്ത കേക്കും മറ്റും വീട്ടിലുണ്ടാക്കാമെന്നതാണ് ക്ളാസിലൂടെ ലക്ഷ്യമിടുന്നതെന്ന് റൂബിയും ഹാജിറയും പറഞ്ഞു. നല്ല ഭക്ഷണം വീട്ടിലുണ്ടാക്കാമെന്ന സന്ദേശവും ഇതിലൂടെ പകരുന്നു. ചിത്രകലാ അധ്യാപികയാണ് ഫാതിമാ റൂബി. ഹാജിറ ബേക്കിങ് ടീച്ചറും.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!