കോട്ടക്കൽ ബസ് സ്റ്റാന്റ് പരിസരത്ത് പീടിക മുറികൾ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്
കോട്ടയ്ക്കൽ: നഗരസ്ഭാ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് പീടികമുറികൾ ലേലം ചെയ്ത് കോട്ടക്കൽ നഗരസഭ. മാർക്കറ്റ് കവാടത്തിലെ രണ്ട് കടമുറികൾക്കാണ് നഗരസഭയെ ഞെട്ടിച്ച ലേലം അരങ്ങേറിയത്. രണ്ട് മുറികൾക്കായിരുന്നു ലേലം നിശ്ചയിച്ചിരുന്നത്. ഒരു മുറിക്ക് 1.25 കോടിയും മറ്റൊന്നിന് 1.55 കോടിയുമാണ് ലേലം ഉറപ്പിച്ചത്. പത്തിലധികം പേരാണ് ലേലത്തിനെത്തിയത്. 20 ലക്ഷത്തിൽ നിന്നാണ് കോടികളിലേക്ക് ലേലത്തുക ഉയർന്നത്. കോട്ടക്കൽ മാർക്കറ്റിലെ വ്യാപാരികളാണ് കടമുറികൾ ലേലത്തിനെടുത്തത്. വാശിയേറിയ ലേലത്തിനൊടുവിൽ ലേലത്തുക കോടിയിലെത്തിയത് ഏവരെയും അമ്പരപ്പിച്ചു കഴിഞ്ഞു. തുക നഗരസഭയുടെ ഫണ്ടിലേക്ക് ഉപയോഗിക്കുമെന്നും ബസ്‌റ്റാന്റ് കം ഷോപ്പിങ്ങ് കോമ്പ്ലക്സിന്റെ പ്രവൃത്തിയിലേക്ക് ഇത് മുതൽകൂട്ടാകുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.
സെക്രട്ടറിയുടെ നേതൃത്വത്തിൽ ആയിരുന്നു ലേലനടപടികൾ നടന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here