വോൾട്ടേജ് പ്രതിസന്ധി; കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നൽകി വളാഞ്ചേരിയിലെ വ്യാപാരികൾ
വളാഞ്ചേരി: ഉത്സവ സീസണുകളിലും പകൽ സമയങ്ങളിലും വോൾട്ടേജ് കുറവ് അടക്കമുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നഗരത്തിൽ വിവിധയിടങ്ങളിൽ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു. വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിൽ നിവേദനം നൽകി. അസിസ്റ്റന്റ് എൻജിനീയർ അഭിജിത്തിന് വ്യാപാരി നേതാക്കളായ കെ.മുഹമ്മദലി, ഷാജഹാൻ, മണി, മെഹബൂബ് തോട്ടത്തിൽ, വേണു, നിസാർ, മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. ബലിപെരുന്നാളിന് മുമ്പ് തന്നെ വൈദ്യുതി പ്രതിസന്ധി വിഷയത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here