HomeNewsEntertainmentക്രിയേറ്റിവ് ഫിലിം ലാബ് ഒരുക്കുന്ന പ്രഥമ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 29, 30 തിയ്യതികളിൽ എടപ്പാളും കുറ്റിപ്പുറത്തുമായി നടക്കും.

ക്രിയേറ്റിവ് ഫിലിം ലാബ് ഒരുക്കുന്ന പ്രഥമ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 29, 30 തിയ്യതികളിൽ എടപ്പാളും കുറ്റിപ്പുറത്തുമായി നടക്കും.

short-film-festival-press-meet

ക്രിയേറ്റിവ് ഫിലിം ലാബ് ഒരുക്കുന്ന പ്രഥമ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 29, 30 തിയ്യതികളിൽ എടപ്പാളും കുറ്റിപ്പുറത്തുമായി നടക്കും.

കുറ്റിപ്പുറം: വളർന്നുവരുന്ന യുവ സിനിമാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റിവ് ഫിലിം ലാബ് ഒരുക്കുന്ന പ്രഥമ Blue Rain Paint CFL ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 29 30 തിയ്യതികളിൽ എടപ്പാളും കുറ്റിപ്പുറത്തുമായി നടക്കും. ഫെസ്റ്റിവലിലേക്ക് പ്രവേശനം ലഭിച്ച ഷോർട് ഫിലിമുകളിൽ നിന്ന് തെരെഞ്ഞെടുത്ത സിനിമകളുടെ പ്രദർശനം ഏപ്രിൽ 29 എടപ്പാളിൾ ആസാദ് റിച്ചി റിച്ച് പാർട്ടി ഹാളിൽ വെച്ച് നടക്കും,സിനിമാ പ്രദർശനം വട്ടംകുളം പഞ്ചയത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്യും, മത്സരത്തിൽ പങ്കെടുക്കുന്ന സിനിമകളുടെ അണിയറ പ്രവർത്തകർ പങ്കെടുക്കുന്ന പ്രദർശന വേദിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്കും സൗജന്യമായിരിക്കും.
Ads
തുടർന്ന് ഏപ്രിൽ 30 ന് ഫെസ്റ്റിവലിൽ പങ്കെടുത്ത സിനിമകളിലെ സമ്മാനർഹമായ പ്രതിഭകൾക്കുള്ള പുരസ്കാരവിതരണം കുറ്റിപ്പുറത്തെ നിളയോരം പാർക്കിലെ ഇടശ്ശേരി ഓപ്പൺ തിയേറ്ററിൽ (ഭാസി നഗർ)വെച്ച് നടക്കും, പ്രശസ്ത സിനിമാ സംവിധായകൻ അക്കു അക്ബർ, എഴുത്തുകാരനും സംവിധായകനുമായ എസ് സുനിൽ, സിനിമാ സീരിയൽ സംവിധായകൻ ദിലീപ് തവനൂർ എന്നിവർ അടങ്ങിയ ജൂറിയാണ് വിജയികളെ തെരെഞ്ഞെടുത്തത്.
short-film-festival-press-meet
അവാർഡ് ദിന പരിപാടികൾ മുൻമന്ത്രിയും തവനൂർ MLA യുമായ Dr. KT ജലീൽ ഉദ്ഘാടനം ചെയ്യും, കോട്ടക്കൽ MLA Prof.ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാഥിതി ആയിരിക്കും, കേരളത്തിലെ രാക്ഷ്ട്രീയ- സാമൂഹ്യ- സിനിമാ രംഗത്തെ പല പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും,തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പൊന്നാനി താലൂക്കിലെ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ച്ചവെച്ച മൂന്ന് വ്യക്തിത്വങ്ങൾക്ക് വേണ്ടി CFL ഒരുക്കിയ Icon Awards (ഹരിതശ്രീ,സ്നേഹശ്രീ, കലാശ്രീ) പ്രഖ്യാപിക്കും.
Ads
മികച്ച സിനിമൾക്കും മറ്റു വിഭാഗത്തിലുള്ള വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും, തുടർന്ന് ടിവി ചാനൽ റിയാലിറ്റി ഷോ കളിലെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ജാഫർ കുറ്റിപ്പുറം, പ്രോഗ്രാം കമ്മറ്റി കൺവീനർ
രവീന്ദ്രൻ പികെ, ഫാറൂഖ് മുല്ലപ്പൂ, ബഷീർ വളാഞ്ചേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!