HomeNewsFeaturedവാവിട്ട വാക്കിന്റെ വിലയെന്ത്?; പ്രമേയം കൊണ്ട് വ്യത്യസ്തത പുലർത്തി ‘ഒരു നാക്ക് പറഞ്ഞ കഥ’

വാവിട്ട വാക്കിന്റെ വിലയെന്ത്?; പ്രമേയം കൊണ്ട് വ്യത്യസ്തത പുലർത്തി ‘ഒരു നാക്ക് പറഞ്ഞ കഥ’

oru-naakku-paranja-kadha

വാവിട്ട വാക്കിന്റെ വിലയെന്ത്?; പ്രമേയം കൊണ്ട് വ്യത്യസ്തത പുലർത്തി ‘ഒരു നാക്ക് പറഞ്ഞ കഥ’

വാവിട്ട വാക്കും കൈവിട്ട ആയുധവും എന്ന ചൊല്ല് ഏത് കാലത്തേക്കും അനുയോജ്യമായ ഒന്നാണ്. വാവിട്ട വാക്കിന്റെ വിയറിഞ്ഞവരുമാണ് നമ്മിൽ പലരും. അത്തരത്തിൽ ഒരു വാക്കും അത് രാജു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുമാണ് രാഹുൽ മാട്ടായിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഒരു നാക്ക് പറഞ്ഞ കഥ’ എന്ന ഷോർട്ട് ഫിലിം പറഞ്ഞുവെക്കുന്നത്.
oru-naakku-paranja-kadha
മലബാറിലെ ഗ്രാമഭംഗിയും അതിലെ നിർമലമായ മനുഷ്യജീവനുകളുടെയും കഥ ഒട്ടും തനിമ ചോരാതെ ശരത്ത് ഒപ്പിയെടുത്തിട്ടുണ്ട്. സംവിധാനവും എഡിറ്റിങ്ങും ഉന്നതനിലവാരം പുലർത്തുന്നു. രാജുവായി വേഷമിട്ട പ്രവീണും മറ്റ് കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം അംഗീകാരങ്ങളും ഈ ചെറുചിത്രം നേടിയെടുത്തു. ഈ വർഷത്തെ സൃഷ്ടി ഫിലിം ഫെസ്റ്റിൽ ജൂറിയുടെ പരാമർശം നേടിയ ചിത്രം കൂടിയാണ് ഒരു നാക്ക് പറഞ്ഞ കഥ. ഒക്ടോബർ 31ന് ചലച്ചിത്ര താരം ആന്റണി വർഗീസ് ആണ് ചിത്രം പുറത്തിറക്കിയത്. ചിത്രം കാണാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • ഒരു നാക്ക് പറഞ്ഞ കഥ…
    ഇന്നത്തെ കാലത്തും വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട വിഷയം തന്നെ….
    ആശംസകൾ….

    November 3, 2019

Leave A Comment

Don`t copy text!