ചരിത്രത്തെ വികലമാക്കുന്നവരെ തിരിച്ചറിയണം: അബ്ദുറഹ്മാൻ രണ്ടത്താണി
കാടാമ്പുഴ: ചരിത്രത്തെ വികലമാക്കുന്നവരെയും ഇല്ലായ്മ ചെയ്യുന്നവരേയും തിരിച്ചറിയണമെന്നും പുതിയ തലമുറ ചരിത്രത്തെ കൂടുതലായി പഠിക്കണമെന്നും മുസ്‌ലിo ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി. ബഹുസ്വര ഇന്ത്യ ; ചരിത്രവും വർത്തമാനവും എന്ന ശീർഷകത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കാടാമ്പുഴയിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.സി. നിരപ്പ് സി എച്ച് സെന്ററിലെ ശിഹാബ് തങ്ങൾ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാജി പനമ്പുലാക്കൽ, യൂത്ത് ലീഗ് പഞ്ചായത്ത്
ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജoഷാദ് കല്ലൻ, ഭാരവാഹികളായ ഫൈസൽ കെ.പി , അഡ്വ.എ.കെ. സകരിയ്യ, ശിഹാബ് മങ്ങാടൻ, സിയാദ് എൻ, ഫഹദ് കരേക്കാട്, സിദ്ദീഖ് കെ.പി, ഷാഹുൽ ഹമീദ് വി.കെ, പഞ്ചായത്ത് മെമ്പർ നാസർ ബാവ കെ.പി , എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് പി.ടി, പ്രവർത്തക സമിതി അംഗങ്ങളായ ഇർഷാദ് ടി.പി, സഫ് വാൻ വാഫി, അമീർ കാരക്കാടൻ , സിദ്ദീഖ് കെ.പി , മുഹമ്മദലി പള്ളി മാലിൽ, ഉബൈദ് കെ.ടി, ബഷീർ മനയങ്ങാട്ടിൽ, യൂസഫ് കെ.ടി, ഷറഫുദ്ദീൻ കെ.ടി, ഇബ്രാഹീം ഒ.കെ, ജസീൽ എൻ, ഫവാസ് എൻ , മുർഷിദ്, സമീർ പട്ടേങ്ങൽ , സിറാജ് കരിപ്പായി, അയ്യൂബ് വരമ്പേങ്ങൽ, ഷെഫീഖ് കെ , കുരിക്കൾ ശിഹാബ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here