HomeNewsHealthസിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

siddha-camp-valanchery-2023

സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

6-ാമത് സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ പി അച്ചുതൻ, താഹിറ ഇസ്മായിൽ, ബദരിയ ടീച്ചർ, തസ്ലീമ നദീർ, ശൈലജ കെ.വി, ആബിദ മൻസൂർ, ഷിഹാബ് പാറക്കൽ, സിദ്ധീഖ് ഹാജി, ഷാഹിന റസാഖ്, ഉണ്ണി കൃഷ്ണൻ കെ.വി, സദാനന്ദൻ കോട്ടീരി, സിദ്ധ എച്ച്.എം.സി കമ്മിറ്റി അംഗങ്ങളായ മുഹമ്മദലി നീറ്റു ക്കാട്ടിൽ, കുഞ്ഞലവി, പി.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. 268 പേർ ക്യാമ്പിൽ രജിസ്ട്രർ ചെയ്തു.ക്യാമ്പിൽ പങ്കെടുത്തവർക്ക് ആരോഗ്യകരമായ ജീവിതത്തിന് പോഷക മൂല്യമുള്ള സിദ്ധ ഭക്ഷണങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ബോധ വൽക്കരണ ക്ലാസ്സും തുടർന്ന് സൗജന്യ പരിശോധനയും മരുന്ന് വിതരണം നടന്നു. ഡോ. സുഷാന്ത്, ഡോ. മിഥുൻ, ഡോ. സ്വാപ്ന, ഡോ. അഖിലേഷ് , ഡോ. തസ്നീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!