ഔഷധതോട്ട നിർമ്മാണവും ഔഷധ തൈകളുടെ വിതരണവുമായി സൈൻ ഇന്ത്യയും എൻ.എസ്.എസ് വിദ്യാർത്ഥികളും
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും സൈൻ ഇന്ത്യ ഒർഗനൈസേഷനും ജി.എച്ച്.എസ്.എസ് പേരശ്ശനൂർ എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഔഷധതോട്ട നിർമാണവും ഔഷധ തൈകളുടെ വാർഡ് തല വിതരണവും പേരശനൂർ ജി.എച്ച്.എസ്.എസ് സ്കൂൾ കാമ്പസിൽ എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പേരശനൂരിലെ അറിയപ്പെട്ട കർഷകനായ കാസിമിനെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റംല കറത്തൊടി ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡണ്ട് കെ.ടി സിദ്ദീഖ്, ആരോഗ്യ സ്ഥിരസമിതി അദ്ധ്യക്ഷൻ സിദ്ദീഖ് പരപ്പാര, മെമ്പർമാരായ എം.വി വേലായുധൻ, ജയചിത്ര, പ്രിൻസിപ്പാൾ ലക്ഷ്മണൻ.പി, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ റസാഖ്, എസ്.എം.സി ചെയർമാൻ സൈദ് മുഹമ്മദ്.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്യോതി, ഒ.കെ സേതു മാധവൻ, സൈൻ ഇന്ത്യ ഭാരവാഹികളായ സക്കീന പുൽപാടൻ എന്നിവർ സംസാരിച്ചു. സുധ ആർ നായർ വിഷയാവതരണം നടത്തി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഔഷധ തൈകളുടെ നടീൽ നിർവ്വഹിച്ചു. ഷുഹൈബ്, മുജീബ് റഹ്മാൻ.കെ, അബ്ദുൽ ഷുക്കൂർ, ജമീല ഇസ്സുദ്ദീൻ, ഖദീജ ടീച്ചർ, അസീന.എം, കെ.പി ഫസീന, മുഹമ്മദ് റിയാസ്.പി, ശ്രുതി, നൗഷാദ് കഞ്ഞിപ്പുര തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here