രജത ജൂബിലി നിറവിൽ വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ; ആഘോഷങ്ങളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലയിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഏക പൊതുവിദ്യാലയമായ വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങൾ വിജയിപ്പിക്കുവാൻ സ്വാഗത സംഘം രൂപീകരിച്ചു. വളാഞ്ചേരി നഗരസഭ വൈ. ചെയർപേഴ്സൺ റംല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി മുഖ്യ പ്രഭാഷണം നടത്തി. പ്രധാനധ്യാപകൻ എം.വി. ജെയ്സൺ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സദാനന്ദൻ കോട്ടീരി, കെ.കെ. ഫൈസൽ തങ്ങൾ, വീരാൻക്കുട്ടി പറശ്ശേരി, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ,
വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, വി.എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, മുൻ പി.ടി.എ പ്രസിഡൻറ് പാലാറ മാനു, സുരേഷ് പാറത്തൊടി, കെ. പ്രേംരാജ് സംസാരിച്ചു.പ്രിൻസിപ്പൽ ടി.വി. സുജ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ജി. ജ്യോതി കൃഷ്ണൻ നന്ദിയും പറഞ്ഞു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 ഇന പരിപാടികൾ സംഘടിപ്പിക്കും. സ്വാഗത സംഘം ഭാരവാഹികൾ : ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ( വളാഞ്ചേരി നഗരസഭ ചെയർമാൻ ) വർക്കിങ്ങ് ചെയർമാൻ കെ. അബ്ദുൽ സലാം ( പി.ടി.എ പ്രസിഡൻറ് ), ജന. കൺവീനർ ടി.വി. സുജ ( പ്രിൻസിപ്പൽ )
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here