സിമന്റ് ബ്രിക്സ് ആൻഡ് ഇൻറർലോക് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിമാക്) സംസ്ഥാന പ്രവർത്തകസംഗമം കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം : നിർമാണമേഖലയിൽ പണിയെടുക്കാൻ മലയാളികൾക്ക് താത്‌പര്യം കുറഞ്ഞുവരുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. സിമന്റ് ബ്രിക്സ് ആൻഡ് ഇൻറർലോക് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിമാക്) സംസ്ഥാന പ്രവർത്തകസംഗമം കുറ്റിപ്പുറം ഒലീവ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ അസംസ്‌കൃതവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജിമ്മി മാത്യു അധ്യക്ഷതവഹിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ., സംസ്ഥാന ജനറൽസെക്രട്ടറി മലബാർ രമേഷ്, വി.പി. മജ്നുവാദ്, പ്രവീൺ, ആർ. ദിനേശ്, ഫസലുൽ ഹഖ് പറമ്പാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here