മിറർ റൈറ്റിങ്ങിലൂടെ റെക്കോർഡ് ബുക്കിൽ ഇടം നേടി എടയൂരിൽ നിന്നുള്ള സഹോദരിമാർ
എടയൂർ:മിറർ റൈറ്റിങ്ങിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടി എടയൂരുകാരായ ഷെറിൻ സാറ ഷാജിയും സഹോദരി ഷോണ സാറ ഷാജിയും. ഷെറിൻ നമ്മുടെ നാടിന്റെ പ്രതിജ്ഞ മലയാളത്തിൽ മിറർ ഇമേജിലെഴുതി നിലവിലുള്ള റെക്കോർഡ് 2 മിനിട്ട് 41 സെക്കന്റ് എന്നത് ഇടതു കൈ കൊണ്ട് 2 മിനിട്ട് 36 സെക്കന്റിലെഴുതി റെക്കോർഡ് തിരുത്തിയപ്പോൾ സഹോദരി ഷോണ കേരളത്തിലെ 14 ജില്ലകളുടെ പേരുകൾ ഇംഗ്ലീഷിൽ 1 മിനിട്ട് 11 സെക്കന്റ് എന്ന റെക്കോർഡ് 1 മിനിട്ട് 4 സെക്കന്റ് എന്നതിലേക്ക് തിരുത്തി എഴുതി. വളരെ ചെറുപ്രായത്തിൽ തന്നെ ഇവർ മിറർ റൈറ്റിംഗ് തുടങ്ങിയിരുന്നു ഈ മിടുക്കികൾ. ഷെറിൻ സാറ ഷാജി ബി.എച്.എസ്.എസ് മാവണ്ടിയൂർ 9-ാം ക്ലാസിലും, ഷോണ സാറ ഷാജി കെ.എം.യു.പി സ്കൂൾ 7-ാം ക്ലാസിലും പഠിക്കുന്നു. ഷോണ കെ.എം.യു.പി സ്കൂൾ ലീഡറുമാണ്. ബി.എച്.എസ്.എസ് ഹയർ സെക്കന്ററി അധ്യാപകൻ ഷാജി പേരോഴിയുടെയും കെ.എം.യു.പി സ്കൂൾ അധ്യാപിക സ്മിത ടീച്ചറുടെയും മക്കളാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here