HomeNewsCrimeTresspassingപരിശോധന ശക്തം; വളാഞ്ചേരിയിൽ നിയമം ലംഘിച്ച 6 പേർ പിടിയിൽ

പരിശോധന ശക്തം; വളാഞ്ചേരിയിൽ നിയമം ലംഘിച്ച 6 പേർ പിടിയിൽ

valanchery-police-checking

പരിശോധന ശക്തം; വളാഞ്ചേരിയിൽ നിയമം ലംഘിച്ച 6 പേർ പിടിയിൽ

വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന 6 പേർ പിടിയിൽ. മങ്കേരി, കൊട്ടാരം, കൊളമംഗലം എന്നിവടങ്ങളിൽ വളാഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെയും ഇന്നുമായും നടന്ന ശക്തമായ പരിശോധനയിലാണ് അറസ്റ്റ് നടന്നത്. കൊട്ടാരത്ത് താമസിക്കുന്ന പാലാറ മുജീബ് റഹ്മാൻ (35), വലിയകുന്ന് നമ്പ്രത്ത് വീട്ടിൽ മുഹമ്മദ് നൗഫൽ (30), പൂക്കാട്ടിരി വലിയാക്കതൊടി രവീന്ദ്രൻ (43), മങ്കേരി സ്വദേശികളായ മൈലാഞ്ചി പറമ്പിൽ സുബ്രഹ്മണ്യൻ, മൈലാഞ്ചി പറമ്പിൽ ജയകുമാർ, മൈലാഞ്ചി പറമ്പിൽ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി സ്റ്റേഷനിലെ എസ്.ഐമാരായ മുരളീകൃഷ്ണൻ, ഗോപാലൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!