HomeNewsAccidentsവേനല്‍മഴയും കാറ്റും: എടയൂരില്‍ ആറ് വീടുകള്‍ തകര്‍ന്നു

വേനല്‍മഴയും കാറ്റും: എടയൂരില്‍ ആറ് വീടുകള്‍ തകര്‍ന്നു

വേനല്‍മഴയും കാറ്റും: എടയൂരില്‍ ആറ് വീടുകള്‍ തകര്‍ന്നു

ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും വേനല്‍മഴയിലും എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു. എടയൂര്‍ പൂവത്തുതറ കോളനിയിലെ കോഴിക്കുന്ന് പറമ്പില്‍ ശ്രീകണ്ഠന്‍, കൊട്ടാരത്തില്‍ പറമ്പില്‍ അനീഷ്, മുന്നാക്കല്‍ മുറ്റിയില്‍ നഫീസ, പി.വി. അബ്ദുള്‍ വഹാബ്, കോഴിക്കുന്ന് പറമ്പില്‍ കൃഷ്ണന്‍, കൊട്ടാരത്തില്‍ പറമ്പില്‍ ചന്ദ്രന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ഇടിമിന്നലും മഴയും തുടങ്ങിയത്. തുടര്‍ന്നായിരുന്നു ശക്തമായ കാറ്റ് വീശിയത്. വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പറമ്പിലെ വാഴകളും ഫലവൃക്ഷങ്ങളും കടപ്പുഴകിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. സാജിത, വില്ലേജ് അസിസ്റ്റന്റ് അബ്ദുള്‍ ഖാദര്‍, വാര്‍ഡംഗങ്ങളായ കെ.പി. വേലായുധന്‍, എന്‍. കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!