HomeNewsAccidentsറിയാദിൽ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ വളാഞ്ചേരി സ്വദേശിയടക്കം ആറുപേർ മരിച്ചു

റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ വളാഞ്ചേരി സ്വദേശിയടക്കം ആറുപേർ മരിച്ചു

Fire

റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ വളാഞ്ചേരി സ്വദേശിയടക്കം ആറുപേർ മരിച്ചു

റിയാദ്: റിയാദിൽ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ രണ്ടു മലയാളികളടക്കം ആറു പേര്‍ മരിച്ചു. റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്താണ് ഷോട്സർക്യൂട്ടുണ്ടായത്. വളാഞ്ചേരി പൈങ്കണ്ണൂർ ഹിൽടോപിൽ താമസിക്കുന്ന തറക്കൽ അബ്ദുൽ ഹക്കീം (31), മലപ്പുറം സ്വദേശി ഇർഫാൻ ഹബീബ് (35) എന്നിവരാണ് മരിച്ച മലയാളികൾ. കൂടുതൽ മലയാളികൾ ഉണ്ടോ എന്നത് വ്യക്തമായിട്ടില്ല. മരിച്ചത് നാല് മലയാളികളെന്നാണ് സാമൂഹ്യ പ്രവർത്തകർക്ക് ആദ്യം വിവരം ലഭിച്ചിരുന്നത്. ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളാണ് മറ്റുള്ളവർ എന്നാണ് വിവരം. ഇന്നലെ രാത്രി ഒന്നരക്കാണ് അപകടം. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് എല്ലാവരും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികളുമായി രംഗത്തുണ്ട്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!