HomeNewsCrimeകഞ്ചാവ് നല്കി വിദ്യാർ‌ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി; കൽ‌പക‌ഞ്ചേരിയിൽ ആറു പേർ അറസ്റ്റില്‍

കഞ്ചാവ് നല്കി വിദ്യാർ‌ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി; കൽ‌പക‌ഞ്ചേരിയിൽ ആറു പേർ അറസ്റ്റില്‍

കഞ്ചാവ് നല്കി വിദ്യാർ‌ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി; കൽ‌പക‌ഞ്ചേരിയിൽ ആറു പേർ അറസ്റ്റില്‍

കൽപകഞ്ചേരി: കഞ്ചാവ് ഉപയോഗിക്കാന്‍ നല്കി പത്താം ക്ലാസുകാരായ ആണ്കുട്ടികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ ആറ് പേര്‍ അറസ്റ്റില്‍. ഒമ്പത് പേർക്കാേയി അന്വേഷണം. മലപ്പുറം കൽ‌പക‌ഞ്ചേരിയിലാണ് സംഭവം. സ്‌കൂളിലെ സെന്റ് ഓഫ് കഴിഞ്ഞെത്തിയ ഒരു കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്ന്ന് പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്.
cuff
ഇരിങ്ങാവൂര്‍ പരിസരവാസികളായ സിദ്ദീക്ക്, സലാം, ബഷീര്‍, സുഹൈല്‍, ഉണ്ണിക്കുട്ടി, കോയാന്ഹാജി എന്നിവരെയാണ് കൽപകഞ്ചേരി എസ്.ഐ പ്രിയന്‍ അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ സെന്റ് ഓഫ് കഴിഞ്ഞെത്തിയ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഇദ്ദേഹം മകനില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് കൂട്ടുകാരായ മറ്റ് മൂന്നു പേരെകൂടി കണ്ടെത്തുകയും അവരുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് വിവരം ചൈല്ഡ്ക ലൈനിനു കൈമാറി. ചൈൽ‌ഡ് ലൈന്‍ പ്രവർത്തകകർ കുട്ടികളെ കൗണ്സിലിങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.
pocso-case-kalpakanchery
സൗജന്യമായി കഞ്ചാവ് നല്കിയ ശേഷം പ്രകൃതി വിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി കുട്ടികള്‍ വെളിപ്പെടുത്തി. ചിലരെ പല തവണ ഉപയോഗിച്ചിട്ടുള്ളതായും കണ്ടെത്തി. ഇതോടെ ചൈല്ഡ് ലൈൻ പൊലീസിൽ പരാതി നല്കുതകയും കൽപകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. 15 അംഗ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്ത്തികച്ചതെന്ന് പൊലീസ് കണ്ടെത്തി. എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ സംഘത്തിലെ നാലു പേരാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്. ഇവര്‍ കുട്ടികളെ ഉപയോഗിച്ച ശേഷം മറ്റു ചിലർക്ക് കാഴ്ച വെച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം യുവാക്കളും മദ്ധ്യ വസ്‌ക്കരുമാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!