വളാഞ്ചേരി മുനിസിപ്പാലിറ്റിയും അസാപ് കേരളയും സംയുക്തമായി വേൾഡ് യൂത്ത് സ്കിൽ ഡേ സെമിനാർ സംഘടിപ്പിച്ചു
വളാഞ്ചേരി: വേൾഡ് യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയും, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സംയുക്തമായി സൗജന്യ സ്കിൽ സ്കോളർഷിപ്പ് സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായി. ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് അനലിറ്റിക്സ്, പൈത്തൺ പ്രോഗ്രാം ഫോർ ഡാറ്റാ മാനേജ്മെന്റ് തുടങ്ങിയ ഐ.ടി രംഗത്തെ കോഴ്സുകളും ഗേമിങ് രംഗത്തുള്ള കോഴ്സ്കുളും വിദ്യാർഥികൾക്കായി പരിചയപ്പെടുത്തി കോഴ്സുകളെ കുറിച്ചും, അവക്കായി സർക്കാർ അനുവദിച്ചിരിക്കുന്ന 100% വരെയുള്ള സ്കിൽ സ്കോളർഷിപ്പിനെക്കുറിച്ചും, ഇവയുമായി ബന്ധപ്പെട്ട പ്ലേസ്മെന്റിനെ കുറിച്ചുമുള്ള വിവരങ്ങളാണ് സെമിനാറിൽ ഉൾപ്പെടുത്തിയത് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഉദ്യോഗാർഥികൾക്ക് നൂതന കോഴ്സുകൾ സ്കോളർഷിപ്പോടുകൂടി പഠിക്കുവാനും അത്തരം മേഖലകളിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ കൈവരിക്കാനുമുള്ള അവസരങ്ങൾ നൽകുക എന്നതാണ് സെമിനാർ ലക്ഷ്യമിടുന്നത്. അസാപ് മലപ്പുറം കോ ഓർഡിനേറ്റർ അബി കെ ക്ലാസ് എടുത്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സിഎം റിയാസ്, ഇബ്രാഹിം മാരാത്ത്, റൂബി ഖാലിദ്, ദീപ്തി ശൈലേഷ് പ്രസംഗിച്ചു. നഗരസഭാ കൗൺസിലർമാരായ ശിഹാബ് പാറക്കൽ, ഈസ നമ്പ്രത്ത്, ബദരിയ്യ, നൗഷാദ്, ആബിദ മൻസൂർ, ഷാഹിന റസാഖ്, താഹിറ ഇസ്മായിൽ, കെ.വി ഉ ണ്ണികൃഷ്ണൻ, സദാനന്ദൻ കോട്ടീരി,സുബിത രാജൻ, കെ സിദ്ധിഖ് ഹാജി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here