HomeNewsEducationസ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ വളാഞ്ചേരിയിൽ സമാപിച്ചു

സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ വളാഞ്ചേരിയിൽ സമാപിച്ചു

jss

സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ വളാഞ്ചേരിയിൽ സമാപിച്ചു

ദേശീയ ശുചിത്വ മിഷൻ ജൻ ശിക്ഷൺ സൻസ്ഥാനിന്ടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ- ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ സമാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എം ഷാഹിന ടീച്ചർ നിർവഹിച്ചു.ക്യാമ്പയിന്റെ ഭാഗമായി ശുചത്വ സന്ദേശ റാലികൾ, മരതൈ നടൽ, സെമിനാറുകൾ, സർവ്വേ, രചനാ മത്സരങ്ങൾ, മത്സരങ്ങൾ തുടങ്ങിയവ നടത്തി. ചടങ്ങിൽ എം റൈഹാനത്ത്‌ അധ്യക്ഷയായിരുന്നു. കെ പ്രീനു, ശരണ്യ എം, കെ റസിയ തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.
jss
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ജെ എസ് എസ്ൻടെ പരിശീലന കേന്ദ്രമായ വളാഞ്ചേരി ബ്രൈറ്റ് അക്കാഡമിയിലെ മോണ്ടിസ്സോറി , പ്രീ – പ്രൈമറി അദ്ധ്യാപിക പരിശീലന വിദ്യാർത്ഥികളാണ് ക്യാമ്പയിൻ കാലയളവിലെ പരിപാടികൾക്ക് നേതൃത്വം നൽകിയത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!